കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ് അന്വേഷിച്ച കംസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. എട്ടു പ്രിവെൻറീവ് ഓഫിസർമാരെയാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്.
ബുധനാഴ്ച്ച വൈകീട്ടായിരുന്നു ഉത്തരവ് ഇറക്കിയത്. ഡെപ്യൂട്ടേഷൻ കഴിഞ്ഞതിനാലാണ് മാറ്റമെന്നാണ് കസ്റ്റംസ് ഉന്നതർ നൽകുന്ന വിശദീകരണം.
അതേസമയം, അന്വേഷണ സംഘത്തിലേക്ക് രണ്ടു ഇൻസ്പെക്ടർമാരെയും ആറു സൂപ്രണ്ടുമാരെയും തിരിച്ച് നിയമിക്കുകയും ചെയ്തു. പെെട്ടന്നുള്ള സ്ഥലം മാറ്റത്തിൽ പ്രിവെൻറീവ് ഓഫിസർമാർ അതൃപ്തി അറിയിച്ചെന്നാണ് വിവരം.
സ്വർണക്കടത്ത് കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കുേമ്പാഴുണ്ടായ സ്ഥലം മാറ്റത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.