കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുൻ ആയങ്കിക്ക് നല്‍കാന്‍ വേണ്ടിയാണെന്നും വിദേശത്ത് വെച്ച് സ്വര്‍ണ്ണം കൈമാറിയവര്‍ അര്‍ജുന്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും ഷഫീഖ് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണ്ണവുമായി എത്തുന്ന ദിവസം നിരവധി തവണ അര്‍ജുന്‍ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണക്കടത്തിൽ അർജുൻ ആയങ്കിയുമായുള്ള ബന്ധത്തിന് നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇരുവരെയും ഒരിമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ അർജുനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.