കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളും പൂജപ്പുര ജയിൽ അധികൃതരും തമ്മിലെ തർക്കത്തിൽ കോടതി ഇടപെടുന്നു. ഗുരുതരസ്വഭാവമുള്ള ആരോപണങ്ങളുമായി ഇരുവിഭാഗവും വിവിധ കോടതികളെ സമീപിച്ചതിനെത്തുടർന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കേസിലെ മുഖ്യപ്രതി സരിത്തിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
സ്വർണക്കടത്ത് സംഭവത്തിന് പിന്നിൽ ബി.ജെ.പി, കോൺഗ്രസ് നേതാക്കളുടെയും പേരു പറയാൻ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുെന്നന്നാണ് സരിത്തിെൻറ ആരോപണം. ജയിലിൽ ശാരീരിക, മാനസിക പീഡനം ഏൽപിക്കുന്നതായും സരിത്ത് പരാതിപ്പെട്ടു.
എറണാകുളം എ.സി.ജെ.എം (സാമ്പത്തികം) കോടതി വിഡിയോ കോൺഫറൻസ് വഴി റിമാൻഡ് നീട്ടുന്നതിനിടെയാണ് ജയിൽ അധികൃതരുടെ ഭീഷണി സരിത്ത് പറഞ്ഞത്. മകെൻറ ജീവന് ഭീഷണിയുണ്ടെന്നും സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്നും സരിത്തിെൻറ അമ്മയും അപേക്ഷ നൽകി. ജയിൽ അധികൃതർ മോശമായി പെരുമാറിയെന്നും ആരോപിച്ചു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സരിത്തും അമ്മയും ഉന്നയിച്ച ആരോപണങ്ങളിൽ കോടതി ജയിൽ അധികൃതരുടെ വിശദീകരണം തേടി.
അതിനിടെ, സരിത്തിെൻറ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ഹരജി നൽകി. ഈ ഹരജി പരിഗണിച്ചാണ് അവധി ദിവസമായിരുന്നിട്ടും ശനിയാഴ്ച സരിത്തിനെ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ഉച്ചക്കുശേഷം കോടതിയിൽ ഹാജരാക്കിയ സരിത്തിൽനിന്ന് ചേംബറിൽ ഒരു മണിക്കൂറോളം ജഡ്ജി മൊഴിയെടുത്തു. എൻ.ഐ.എയുടെയും ജയിൽ അധികൃതരുെടയും വിശദീകരണം കേൾക്കാൻ കേസ് തിങ്കളാഴ്ച ഉച്ചക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
ജയിലിൽ സരിത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്ന് ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകി. യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി, എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (സാമ്പത്തികം), എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി എന്നിവിടങ്ങളിൽ ജയിൽ അധികൃതർ ദിവസങ്ങൾക്കുമുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. െകാേഫപോസ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതികൾ ജയിലിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കുെന്നന്ന് ആരോപിച്ചായിരുന്നു ജയിൽ അധികൃതർ റിപ്പോർട്ട് നൽകിയത്. പ്രധാന പ്രതികളിലൊരാളായ റമീസ് ജയിലിൽ മയക്കുമരുന്ന് ഉയോഗിച്ചതായും സരിത്ത് ഇതിന് സംരക്ഷണം നൽകുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ജയിലിൽ അനുവദനീയമല്ലാത്ത റമീസിെൻറ പേരിലുള്ള പാർസൽ മടക്കി അയച്ചതിനെത്തുടർന്നും പ്രശ്നമുണ്ടായിരുന്നതായി ജയിൽ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.