തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു. യു.എ.ഇയില്‍നിന്നുള്ള ദുരിതാശ്വാസസഹായമാണ് സ്വപ്ന വെട്ടിച്ചത്. ഇതുള്‍പ്പെടെ കോടിക്കണക്കിന് രൂപയാണ് സ്വപ്നക്ക് ലഭിച്ചത്. യു.എ.ഇയിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവനനിര്‍മാണത്തിന് നല്കിയ ഒരുകോടി ദിര്ഹത്തിെൻറ (ഏകദേശം 20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടത്തിയത്.
എന്നാല്‍, 1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായി നേടിയതെന്നാണ് സ്വപ്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത്. കോടിക്കണക്കിന് രൂപ സ്വപ്നക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നും പിടിയിലാകുന്നതിനുമുമ്പ് ഇത് ഒളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമെ 50,000 ഡോളര്‍കൂടി തനിക്ക് മറ്റുരീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.