കൊച്ചി: സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ പങ്കാളിത്തം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വി.എസ്. അച്യുതാനന്ദൻ തെൻറ സ്റ്റാഫിൽനിന്ന് നീക്കാൻ ആവശ്യപ്പെട്ട ആളാണ് ഇദ്ദേഹം. ഊരാളുങ്കൽ സൊസൈറ്റിയിൽ രവീന്ദ്രൻ വഴി പിണറായി വിജയൻ നടത്തുന്ന ഇടപാടുകൾ അന്വേഷിക്കണം.
ഊരാളുങ്കൽ സൊസൈറ്റിയിൽനിന്ന് കൺസൾട്ടൻസി എന്ന നിലയിലോ മറ്റോ എക്സാ ലോജിക്കിനോ അതിെൻറ ഡയറക്ടർ വീണ വിജയനോ ആനുകൂല്യം നൽകുന്നുണ്ടോ എന്നും അന്വേഷിക്കണം. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുമാരായി ഡിഗ്രി ഇല്ലാത്തവരെ നിയമിക്കരുതെന്ന പാർട്ടി നിർദേശം ലംഘിച്ചും രവീന്ദ്രനെ നിയമിച്ചതിെൻറ കാരണവും അറിയേണ്ടതുണ്ട്.
ലാവലിൻ കാലം മുതൽ പിണറായിയും രവീന്ദ്രനും തമ്മിെല ബന്ധം ദുരൂഹമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് സത്യഗ്രഹസമരം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.