തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ രാഷ്ട്രീയ പ്രതിരോധത്തിലായ സി.പി.എം, നിലപാട് വിശദീകരിച്ച് ലഘുലേഖയുമായി വീടുകളിലേക്ക്.
കോവിഡ് മാനദണ്ഡങ്ങൾ പൊതുയോഗം വിളിക്കാനും മറ്റ് പ്രചാരണത്തിനും തടസ്സമായതോടെയാണ് നാല് പേജ് ലഘുലേഖ വീടുകളിലെത്തിക്കുന്നത്.
സ്വർണക്കടത്തുകേസ് സംസ്ഥാന സർക്കാറിെൻറ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളും പ്രതിപട്ടികയിലില്ലെന്നും വിശദീകരിക്കുന്ന ലഖുലേഖക്ക് 'തുറന്നുകാട്ടപ്പെടുന്ന അജണ്ടകളും നുണകളും' എന്നാണ് തലക്കെട്ട്.
ശിവശങ്കറിനെതിരായ നടപടി വൈകി, സ്വപ്നയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാൻ അനുവദിച്ചു, സ്വപ്നക്ക് സർക്കാർ ജോലി ലഭിച്ചത് എങ്ങനെ തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും ഇതിലുണ്ട്.
സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലാത്തതിനാലാണ് ഏത് അന്വേഷണവും ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. െഎ.എ.എസുകാരനായ എം. ശിവശങ്കർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. സംസ്ഥാന സർക്കാറിന് അന്വേഷണമില്ലാതെ ചെയ്യാവുന്നത് സ്ഥലംമാറ്റവും പരമാവധി സസ്പെൻഷനുമാണ്.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തിെൻറ അധികാരപരിധിയിലുള്ള ഏറ്റവും വലിയ നടപടി സ്വീകരിച്ചു. കള്ളക്കടത്തുകേസിൽ ശിവശങ്കറിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ ഇതുവരെ സർക്കാറിനെ അറിയിച്ചിട്ടില്ല.
സ്വപ്നയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് കസ്റ്റംസ് ആവശ്യപ്പെടാത്തതിനാലാണ്. സഹായം ആവശ്യപ്പെട്ട ജൂലൈ 11ന് ഡി.െഎ.ജിയുടെ നേതൃത്വത്തിലെ സംഘത്തെ നിയോഗിച്ചു.
കർണാടകയിൽ പ്രവേശിക്കാൻ ആ സർക്കാറാണ് അനുമതി നൽകേണ്ടത്. കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് പ്രതികളെ രക്ഷിക്കാൻ വിളിച്ചെന്ന ബി.ജെ.പി പ്രസിഡൻറിെൻറ ആരോപണം തന്നെ കോൺഗ്രസും പ്രചരിപ്പിച്ചു.
ഒരു വിഭാഗം മാധ്യമങ്ങളും ഇതിെൻറ പ്രചാരകരായെന്ന് ലഖുലേഖ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.