സ്വർണക്കടത്ത്: കരുതൽ തടങ്കൽ ഹൈകോടതി ശരിവെച്ചു

കൊച്ചി: റഫ്രിജറേറ്ററിന്‍റെ കംപ്രസറിൽ ഒളിപ്പിച്ച് തുറമുഖം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയുടെ കോഫെപോസ കരുതൽ തടങ്കൽ ഹൈകോടതി ശരിവെച്ചു. ഏഴു കോടിയിലധികം രൂപയുടെ സ്വർണം കൊച്ചി തുറമുഖം വഴി കടത്തിയ കേസിലെ പ്രതി കോതമംഗലം സ്വദേശി അബ്ദുൽ റൗഫിനെ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് ഭാര്യ ശബ്‌ന അബ്ദുല്ല നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

2021 ഏപ്രിൽ 20നാണ് സ്വർണക്കടത്ത് ഡി.ആർ.ഐ കണ്ടെത്തിയത്. വിദേശത്ത് ഒളിവിലായിരുന്ന ഇയാൾ പിന്നീട് നേപ്പാൾ വഴി ഇന്ത്യയിലെത്തി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം പിന്നീട് കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാക്കുകയായിരുന്നു.

Tags:    
News Summary - Gold Smuggling: High Court upholds preventive detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.