കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിൽ ഉൾപ്പെട്ട പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്ന് കസ്റ്റംസ്. മുഖ്യസൂത്രധാരൻ അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമെ ഇതേപ്പറ്റി വ്യക്തമായ വിവരം ലഭിക്കുകയുള്ളു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാത്ത അർജുൻ ആയങ്കി ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സ്വർണക്കടത്തിലെ ഇടപെടലിനെക്കുറിച്ചും വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.
കാരിയറായ മുഹമ്മദ് ഷെഫീഖിെൻറ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരെ പരിചയമുണ്ടെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്തിൽ ഇവരുടെ പങ്കാളിത്തം ഏത് തരത്തിലായിരുന്നുവെന്നോ പിന്നിലുള്ള മറ്റ് പ്രധാനികൾ ആരാണെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
അർജുൻ ആയങ്കിയുടെ ഭാര്യയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അർജുൻ പൂർണമായി ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ സമ്മർദത്തിലാക്കുന്നതിെൻറ ഭാഗമായാണ് ഭാര്യയെ വിളിപ്പിച്ചിരിക്കുന്നത്.
അർജുൻ ആയങ്കിയുടെയും മുഹമ്മദ് ഷെഫീഖിെൻറയും ചോദ്യം ചെയ്യൽ ഞായറാഴ്ചയും തുടർന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ മുഹമ്മദ് ഷെഫീഖിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുമ്പോൾ നീട്ടി നൽകാൻ കസ്റ്റംസ് അപേക്ഷ നൽകും.
ശനിയാഴ്ച അർധരാത്രിയോെടയാണ് തെളിവെടുപ്പിനുശേഷം അർജുൻ ആയങ്കിയെ കൊച്ചിയിലെത്തിച്ചത്. അതിനാൽ ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യലുണ്ടായിരുന്നില്ല. ഉച്ചക്ക് ശേഷമാണ് വീണ്ടും ചോദ്യം െചയ്യൽ ആരംഭിച്ചത്. അർജുെൻറ വീട്ടിൽനിന്ന് ലാപ്ടോപ്, സിം കാർഡ് പെൻഡ്രൈവ് എന്നിങ്ങനെ ചില ഡിജിറ്റൽ തെളിവുകൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും ഷാഫിയുെടയും കേസിലെ ഇടപെടലിനെക്കുറിച്ച് വ്യക്തത വരുത്താൻ വരും ദിവസങ്ങളിൽ ഇവരെ ചോദ്യം െചയ്യുന്നുണ്ട്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ അർജുെൻറ ക്വട്ടേഷൻ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവരെയും ഈയാഴ്ച തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
കൊടി സുനിയെ ചോദ്യംചെയ്യൽ; നോട്ടീസ് എത്തിയില്ല
തൃശൂർ: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നോട്ടീസ് വിയ്യൂർ ജയിലിൽ എത്തിയില്ല. ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യംചെയ്യാൻ കോടതിയുടെ അനുമതി വേണം. ഇതിനായി ആദ്യം ജയിൽ സൂപ്രണ്ടിന് കസ്റ്റംസ് കത്ത് നൽകണം.
സൂപ്രണ്ട് ഈ കത്ത് കോടതിയെ അറിയിച്ചിട്ടുവേണം അനുമതി ലഭിക്കാൻ. എന്നാൽ ഇതുവരെയും കസ്റ്റംസ് അപേക്ഷ ജയിലിൽ എത്തിയിട്ടില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായം ലഭിച്ചതായി മൊഴി നൽകിയിരുന്നു. ഷാഫിയോട് ബുധനാഴ്ച കൊച്ചി ഓഫിസിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.