കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിേപ്ലാമാറ്റിക് ബാഗേജ് വഴി 15 കോടിയുടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസ് ഇതുവരെ ശേഖരിച്ച തെളിവുകൾ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമായി എൻ.ഐ.എ പരിശോധിച്ചിരുന്നു.
സ്വർണം നൽകിയവരെക്കുറിച്ചും ആർക്കാണ് എത്തിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ആരാഞ്ഞു. കസ്റ്റംസിെൻറ കസ്റ്റഡി കാലാവധി അവസാനിച്ചശേഷം പ്രതിയെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കേസുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ച സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി സരിത്തിനുള്ള അടുപ്പവും ഇടപാടുകളും സംഘം ചോദിച്ചറിഞ്ഞു.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടാകുമെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം സരിത്തിൽനിന്ന് ശേഖരിക്കുന്നത് ആരാണെന്നതാണ് എൻ.ഐ.എ ആദ്യം പരിശോധിക്കുക. ഇത് കണ്ടെത്തിയാൽ കേസന്വേഷണത്തിെൻറ പകുതിയിലേറെ തീരുമെന്നാണ് കണക്കുകൂട്ടൽ.
സാധാരണ സ്വർണം പിടിക്കപ്പെടുന്നത് ജ്വല്ലറികളുടെ ഏജൻറുമാരായി പ്രവർത്തിക്കുന്നവരിൽനിന്നാണ്. ഈ കേസിലും ഇത്തരമൊരു ബന്ധം സംശയിക്കുന്നുണ്ടെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ടിങ് നടത്തുന്നവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. സരിത്ത് അടക്കം നാല് പ്രതികൾക്കെതിരെ നിരോധിത പ്രവർത്തനം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കാർഗോ കോംപ്ലക്സ് സി.സി.ടി.വി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസിന് (കെ.എസ്.ഐ.ഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി. സ്വർണം കടത്തിയ ബാഗേജിെൻറ എയർവേ ബില്ലിൽ ഡിപ്ലോമാറ്റിക് ബാഗേജ് എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.
ഈ ബാഗേജ് ജൂലൈ ഒന്നുമുതൽ അഞ്ചുവരെ കാർഗോ കോംപ്ലക്സിൽ സൂക്ഷിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒമ്പതിനാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. അന്നുതന്നെ കെ.എസ്.ഐ.ഇ ദൃശ്യങ്ങൾ നൽകാൻ തയാറായി. എന്നാൽ, ശനിയാഴ്ചയാണ് കസ്റ്റംസ് അസി. കമീഷണർ ഹാർഡ്ഡിസ്ക് ഉൾപ്പെടെ ഏറ്റുവാങ്ങിയത്.
സജീവമായ 23 സി.സി.ടി.വി കാമറകൾ കാർഗോ കോംപ്ലക്സിലുണ്ട്. ദ്യശ്യങ്ങൾ കസ്റ്റംസ് അസി. കമീഷണറുടെ മുറിയിലിരുന്ന് കാണാനും സൗകര്യമുണ്ട്. കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കാർഗോ കോംപ്ലക്സിന് പുറത്തുള്ള ദൃശ്യങ്ങളില്ലെന്ന് കഴിഞ്ഞദിവസം പൊലീസ് കസ്റ്റംസിനെ അറിയിച്ചിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.