കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പിടികൂടിയത് 56.96 കോടി രൂപയുടെ സ്വർണം. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസുകൾ പകുതിയായതോടെ കേസുകളുടെ എണ്ണവും സ്വർണവും കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ 254 കേസുകളിലായാണ് 56.96 കോടിയുടെ സ്വർണം എയർ കസ്റ്റംസ് പിടികൂടിയത്. 2019-20ൽ 79.21 കോടിയുടെ സ്വർണം പിടിച്ചിരുന്നു.
കോവിഡ് നിയന്ത്രണത്തെ തുടർന്ന് ഷെഡ്യൂൾഡ് സർവിസുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായിരുന്നില്ല. പകരം വന്ദേ ഭാരത്, ചാർേട്ടർഡ് സർവിസുകൾ, എയർ ബബ്ൾ കരാർ സർവിസുകളായിരുന്നു വിദേശത്തേക്കുണ്ടായിരുന്നത്. 130.07 കിലോഗ്രാം സ്വർണമാണ് ഇൗ കാലയളവിൽ പിടികൂടാൻ സാധിച്ചത്. 65 കേസുകളിൽനിന്നായി 28.16 ലക്ഷത്തിെൻറ പുകയില ഉൽപന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, 2019-20ൽ 465 കേസുകളിൽ നിന്നായി 79.21 കോടിയുടെ സ്വർണമാണ് പിടികൂടിയിരുന്നത്. 232.45 കിലോഗ്രാം സ്വർണമാണ് ഇൗ കാലയവളിൽ പിടിച്ചത്.
371 കേസിൽ 1.35 കോടിയുടെ പുകയില ഉൽപന്നവും 44 കേസുകളിലായി 4.22 കോടി രൂപക്ക് തുല്യമായ വിദേശ കറൻസിയും കണ്ടെടുത്തു.
വിമാനയാത്രക്കാരിൽനിന്നും പിടികൂടിയതിന് പുറമെ വിമാനത്തിെൻറ ശുചിമുറി, സീറ്റ്, വിമാനത്താവളത്തിലെ ശുചിമുറി എന്നിവിടങ്ങളിൽനിന്ന് കണ്ടെടുത്ത സ്വർണവും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.