മൂന്നാർ: തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ ഒരുങ്ങി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ. ജനപ്രതിനിധിയായ തന്നെ ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും ജീവിതം ദുസ്സഹമാക്കുന്ന വിധത്തിലാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പെരുമാറുന്നതെന്നുമാണ് പരാതി. ഇതില്‍ മടുത്താണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഗോമതി.
രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും പകവീട്ടുകയാണ്. ഇതുമൂലം കുറെ മാസങ്ങളായി വികസനമൊന്നും തെൻറ മണ്ഡലത്തില്‍ നടപ്പാക്കാനായിട്ടില്ല. ജനങ്ങള്‍ അര്‍ഹിക്കുന്ന പദ്ധതികളാണ് ഇതുമൂലം അവതാളത്തിലായത്. മൂന്നാര്‍ പൊമ്പിൈള സമരം നയിച്ചതിെൻറ പേരിലും പോരാട്ടങ്ങള്‍ തുടര്ന്നതിെൻറ പേരിലുമാണ് നീക്കങ്ങള്‍.
തോട്ടം തൊഴിലാളികളെ തന്നില്‍നിന്നും അകറ്റാന്‍ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണെന്നും ഗോമതി പറഞ്ഞു. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചത് അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാണ്. തോട്ടം തൊഴിലാളികൾക്ക് സേവനം ചെയ്യാനുള്ള അവസരം തടസ്സപ്പെടുത്തുക വഴി ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ദ്രോഹമാണ് കാട്ടുന്നതെന്നും അവര്‍ പറഞ്ഞു. പൊമ്പിൈള ഒരുൈമയുടെ പേരില്‍ സമരം ചെയ്ത സ്ത്രീകളെ അധിക്ഷേപിച്ചതിെൻറ പേരില്‍ മന്ത്രി എം.എം. മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ദിവസങ്ങളോളം സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.