തിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് വേണ്ടി സുരക്ഷ മാനദണ്ഡങ്ങൾക്ക് നേരെ കണ്ണടച്ച് ചരക്കു ട്രെയിനുകളിൽനിന്ന് ഗാർഡുമാരെ റെയിൽവേ ഒഴിവാക്കുന്നു. ഗുരുതര സുരക്ഷ ഭീഷണിയാണെങ്കിലും ദക്ഷിണ റെയിൽവേയിൽ രണ്ട് ദിവസമായി ചരക്കുവണ്ടികൾ ഒാടുന്നത് സുരക്ഷച്ചുമതല വഹിക്കേണ്ട ഗാർഡുമാരില്ലാതെയാണ്. ചരക്കുട്രെയിനുകളിൽനിന്ന് ക്രമേണ പാസഞ്ചർ ട്രെയിനുകളിലേക്ക് കൂടി പരിഷ്കാരം വ്യാപിക്കാനും ഗാർഡ് തസ്തിക പൂർണമായും അവസാനിപ്പിക്കാനുമാണ് നീക്കം.
ഒരു ട്രെയിൻ സ്റ്റേഷൻ വിട്ട് അടുത്ത സ്റ്റേഷനിൽ എത്തുന്നതുവരെയുള്ള സമയം െട്രയിനിെൻറ സുരക്ഷച്ചുമതല പൂർണമായും ഗാർഡിനാണ്. സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതോടെ സ്റ്റേഷൻ മാസ്റ്റർക്കും. യാത്രയിൽ എന്ത് സുരക്ഷപ്രശ്നമുണ്ടായാലും ഇടപെടേണ്ടതും പരിഹരിക്കേണ്ടതും ഗാർഡുമാരാണ്. അപകട സാഹചര്യങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് വിവരം കൈമാറാൻ ഇവരുടെ സാന്നിധ്യം സഹായകരമായിട്ടുണ്ട്. 52 വരെ വാഗണുകളുമായാണ് കേരളത്തിൽ ചരക്കുവണ്ടികൾ പായുന്നത്. ബോഗികൾ മുറിഞ്ഞുപോവുകയോ വഴിയിലാവുകയോ ചെയ്താൽ ഇക്കാര്യം അറിയാനാവുക ഗാർഡുമാർക്കാണ്.
ഇൗ ഉത്തരവാദിത്തം കൂടി മുന്നിൽ കണ്ടാണ് ഗാർഡ് കാബിൻ ട്രെയിെൻറ ഏറ്റവും പിന്നിൽ സജ്ജമാക്കിയിട്ടുള്ളത്. ഗാർഡുമാരില്ലാത്ത സാഹചര്യത്തിൽ വാഗണുകൾ വേർപെട്ട് ട്രാക്കിൽ കിടന്നാൽ വലിയ അപകടങ്ങൾക്കാണ് വഴിവെക്കുക. രണ്ട് സ്റ്റേഷനുകൾക്കിടയിൽ (സെക്ഷൻ) ട്രെയിൻ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മറ്റൊരു ട്രെയിനിന് ഇൗ സെക്ഷനിലേക്ക് പ്രേവശനം അനുവദിക്കുന്നത്. എല്ലാ ട്രെയിനുകൾക്ക് പിന്നിലും ബ്രേക്ക് വാനുണ്ട്.
ബോഗികൾ മുറിഞ്ഞുേപാകുന്ന സാഹചര്യത്തിൽ പാളങ്ങളിലെ ചരിവനുസരിച്ച് ബോഗികൾ പിന്നിലേക്ക് നിയന്ത്രണം വിട്ട് നീങ്ങാതിരിക്കാനാണ് ബ്രേക്ക് വാൻ ഉപയോഗിക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഗാർഡുമാരാണ് ബ്രേക്ക് വാൻ പ്രവർത്തിപ്പിക്കേണ്ടത്. ചരക്കുട്രെയിനുകളിൽ ബ്രേക്ക്വാൻ നിലനിർത്തിയിട്ടുണ്ടെങ്കിലും ഗാർഡുമാരെ ഒഴിവാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.