കോഴിക്കോട്: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം തീർക്കാൻ ചരക്കുതീവണ്ടി സർവിസ് മുടക്കി റെയിൽവേയുടെ പൊടിക്കൈ. ഗുഡ്സ് വാഗൺ ഡ്രൈവർമാരെ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളിൽ നിയോഗിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇതോടെ ഗുഡ്സ് വാഗണുകൾ വഴിയിൽ കിടക്കുന്ന അവസ്ഥ.
പാലക്കാട് ഡിവിഷനിൽ മാത്രം പ്രതി ദിനം അഞ്ച് ചരക്കുതീവണ്ടികൾ വരെ മുടങ്ങുകയാണ്. ഇത് ചരക്കുഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഗുഡ്സ് ഷെഡിൽ നിന്ന് യഥാസമയം ചരക്കിറക്കിയില്ലെങ്കിൽ റെയിൽവേ പിഴ ഈടാക്കും.
എന്നാൽ, ചരക്ക് എത്തിക്കുന്ന കാര്യത്തിൽ റെയിൽവേക്ക് സമയത്തിെൻറ കാര്യത്തിൽ ഒരു ഉത്തരവാദിത്തവുമില്ലാത്ത അവസ്ഥയാണ്. പഞ്ചാബിൽ നിന്ന് ചരക്കുവണ്ടി കോഴിക്കോട്ടെത്താൻ 20 ദിവസം വരെ എടുക്കുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ അത്യാവശ്യക്കാർ ചരക്കുവണ്ടിയെ ആശ്രയിക്കില്ല. ഇത് റെയിൽവേയുടെ വരുമാനത്തെ ബാധിക്കുന്നു.
കോവിഡ് ബാധിച്ച് പത്തു ശതമാനത്തിലധികം ലോക്കോ പൈലറ്റുമാർ പാലക്കാട് ഡിവിഷനിൽ മാത്രം അവധിയിലാണ്. പൊതുവെ ലോക്കോ പൈലറ്റ് ക്ഷാമമുണ്ട്. അതിനൊപ്പം കോവിഡ് വ്യാപനം കൂടി വന്നതോടെ ട്രെയിൻ സർവിസ് റദ്ദാക്കേണ്ട അവസ്ഥയായി. കോവിഡ് കാലത്ത് ലോക്കോ പൈലറ്റുമാർക്ക് പരിശീലനം മുടങ്ങിയതും തസ്തികകൾ യഥാസമയം നികത്താത്തതും പ്രതിസന്ധി രൂക്ഷമാക്കി. പാലക്കാട് ഡിവിഷനിൽ 220 ലോക്കോ പൈലറ്റുമാരുടെ തസ്തികയാണുള്ളത്.
എക്സ്പ്രസ് മെയിൽ ലോക്കോ പൈലറ്റ് 11, പാസഞ്ചർ-മെമു, ഡെമു 57, ചരക്കുവണ്ടി നാല്, ഷണ്ടിങ് നാല് അടക്കം മൊത്തം 76 പേരുടെ ഒഴിവാണ് പാലക്കാട് ഡിവിഷനിൽ മാത്രമുള്ളത്. ചരക്കു വണ്ടി, പാസഞ്ചർ, എക്സ്പ്രസ് വിഭാഗങ്ങളിലേക്ക് ഘട്ടം ഘട്ടമായാണ് ലോക്കോപൈലട്ടുമാരെ നിയോഗിക്കുന്നത്. മൂന്നും മൂന്ന് തസ്തികകളാണ്. പേക്ഷ പ്രതിസന്ധിഘട്ടത്തിൽ ചട്ടപ്രകാരമല്ല ലോക്കോപൈലറ്റുമാരുടെ ഡ്യൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.