തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാൻ സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും തീരുമാനിച്ചിരിക്കെ, നടത്തിപ്പിനായി മുഴുവൻ സ്ഥാപനങ്ങളിലേക്കും വരണാധികാരികളെ നിയമിച്ചു. കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭ ഒഴികെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വരണാധികാരികളായി. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക്, ആറ് കോർപറേഷൻ, 86 നഗരസഭ, 14 ജില്ല പഞ്ചായത്ത് എന്നിവയിേലക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഗ്രാമപഞ്ചായത്തുകളിൽ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് വരണാധികാരി. 152 ബ്ലോക്കുകളിേലക്ക് ഡെപ്യൂട്ടി ഡയറക്ടർമാർ, ഡെപ്യൂട്ടി കലക്ടർമാർ, ആർ.ഡി.ഒമാർ അടക്കം ജില്ലകളിലെ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെയാണ് മിക്കവാറും നിയോഗിച്ചത്. ജില്ല കലക്ടർമാരാണ് ജില്ല പഞ്ചായത്തുകളുടെ വരണാധികാരികൾ.
കോർപറേഷനുകളിലും ഒന്നിലധികം വരണാധികാരികളുണ്ട്. 100 വാർഡുള്ള തിരുവനന്തപുരം കോർപറേഷനിൽ നാലു വരണാധികാരികൾ. ഒന്നു മുതൽ 25 വരെ വാർഡുകളിൽ ജില്ല പ്ലാനിങ് ഒാഫിസർ, 26 മുതൽ 30 വരെ ജില്ല സപ്ലൈ ഒാഫിസർ, 51 മുതൽ 75 വരെ സബ്കലക്ടർ/ആർ.ഡി.ഒ, 76 മുതൽ 100 വരെ ജില്ല ലേബർ ഒാഫിസർ എന്നിവർ.
കൊല്ലം കോർപറേഷനിൽ ഒന്നു മുതൽ 28 വരെ വാർഡുകളിലേക്ക് ഡെപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്കസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, 29 മുതൽ 55 വരെ വനം അസി. കൺസർവേറ്റർ (സാമൂഹിക വനവത്കരണം). കൊച്ചിയിൽ ഒന്നു മുതൽ 25 വരെ വാർഡുകളിൽ ആർ.ഡി.ഒ/ സബ്കലക്ടർ, 26 മുതൽ 50 വരെ ഗ്രേറ്റർ കൊച്ചിൻ െഡവലപ്മെൻറ് അതോറിറ്റി സെക്രട്ടറി, 51 മുതൽ 74 വരെ ജില്ല പ്ലാനിങ് ഒാഫിസർ.
തൃശൂരിൽ ഒന്നു മുതൽ 28 വരെ ഡിവിഷനൽ േഫാറസ്റ്റ് ഒാഫിസർ, 29 മുതൽ 59 വരെ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ. കോഴിക്കോട് 25 വാർഡ് വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, 26-50 പ്രിൻസിപ്പൽ കൃഷി ഒാഫിസർ, 51-75 ഡെപ്യൂട്ടി ഡയറക്ടർ (എൽ.ആർ) കണ്ണൂർ കോർപറേഷനിൽ ഒന്നു മുതൽ 28 വാർഡുകളിൽ പട്ടിക ജാതി വികസന വകുപ്പ് ജില്ല ഒാഫിസർ, 29 മുതൽ 55 വരെ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവരാണ് വരണാധികാരികൾ.
കൂടുതൽ വാർഡുള്ള നഗരസഭകളിലും രണ്ടു വരണാധികാരികളുണ്ട്. സംവരണ വാർഡ് നിശ്ചയിക്കൽ, അധ്യക്ഷന്മാരുടെ സംവരണം അടക്കം അനുബന്ധ നടപടികളും വൈകാതെയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.