തിരുവനന്തപുരം: സർക്കാറിെൻറ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന ചില ഭാഗങ്ങൾ അടക്കം ഗവർണർ നിയമസഭയിൽ വായിക്കാഞ്ഞത് വിവാദത്തിൽ. ഫെഡറലിസം അട്ടിമറിച്ചു, ചില വർഗീയ സംഘടനകൾ ലഹള ആസൂത്രണം ചെയ്തിരുന്നു എന്നൊക്കെ സൂചിപ്പിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കപ്പെട്ടത്. അതേസമയം, സംസ്ഥാനത്തിെൻറ ക്രമസമാധാനനില തകർെന്നന്ന വിമർശനങ്ങൾ പൂർണമായി തള്ളിയ ഗവർണർ ജസ്റ്റിസ് പി. സദാശിവം വിവിധ മേഖലകളിലെ കേരളത്തിെൻറ മുന്നേറ്റം അക്കമിട്ടുനിരത്തുകയും ജി.എസ്.ടി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രനിലപാടുകൾ വരുത്തിയ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംഘ്പരിവാറിനെതിരെ പരോക്ഷ വിമർശവും പ്രസംഗത്തിലുണ്ട്. ‘ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽ പോലും സംസ്ഥാനത്ത് ഒരു രീതിയിലുമുള്ള വർഗീയ ലഹളയും ഉണ്ടായിട്ടില്ല’ വാചകത്തിൽ ‘ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽപോലും’ എന്ന ഭാഗം ഒഴിവാക്കി. കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന ‘സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച്, സർക്കാറിനെ മറികടന്നുകൊണ്ട് ജില്ല കലക്ടർമാരുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടെപടാനുള്ള കേന്ദ്രസർക്കാറിെൻറ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്’ എന്ന വാചകം പൂർണമായി ഒഴിവാക്കി. അതേസമയം, പ്രസംഗത്തിലെ ഭാഗം ഒഴിവാക്കിയത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ രാജ്ഭവൻ വിശദീകരണം നൽകിയിട്ടില്ല. മുമ്പും ചില ഗവർണർമാർ സർക്കാർ എഴുതിക്കൊടുത്ത പ്രസംഗത്തിെല ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ സംസ്ഥാനത്തിനെതിരെ നിരവധി കുപ്രചാരണങ്ങൾ നടക്കുന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ക്രമസമാധാന നിലയിൽ ഒന്നാംസ്ഥാനത്തായിരിന്നിട്ടുകൂടി ചില വർഗീയ സംഘടനകൾ നിസ്സാര കാരണങ്ങളിൽ രാജ്യത്താകമാനം പ്രചാരണം നടത്തി. വിവിധ കേന്ദ്രങ്ങളിൽനിന്ന് സംസ്ഥാനത്തിെൻറ മതേതര പാരമ്പര്യങ്ങൾക്കെതിരായ അപകീർത്തിപരമായ ആക്രമങ്ങൾ ഉണ്ടായി. സാമൂഹിക മേഖലയിലെ നേട്ടങ്ങൾക്കെതിരെ സംശയങ്ങൾ ഉയർത്തുകയും ക്രമസമാധാന നിലയെക്കുറിച്ച് ദുരാരോപണം ഉയർത്തുകയും ചെയ്തു. പാരമ്പര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കാൻ കേരള ജനത െഎക്യത്തോടെ നിലകൊണ്ടുവെന്നും ഗവർണർ പറഞ്ഞു.
ജി.എസ്.ടി സംസ്ഥാനത്തിെൻറ സാമ്പത്തിക അധികാരങ്ങൾ പരിമിതപ്പെടുത്തി. 15ാം ധനകാര്യ കമീഷെൻറ പരിഗണന വിഷയങ്ങൾ, സംസ്ഥാനത്തിെൻറ സാമ്പത്തിക സ്വയംഭരണത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നു. നോട്ട് അസാധുവാക്കലും അനുചിത രീതിയിലും സമയത്തും ജി.എസ്.ടി നടപ്പാക്കിയതും സമ്പദ്വ്യവസ്ഥയെ മന്ദീഭവിക്കാനും തൊഴിലില്ലായ്മ വർധിപ്പിക്കാനും കാരണമായി. 20 മാസം കൊണ്ട് സർക്കാർ വിവിധ മേഖലകളിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ എല്ലാ പരിശ്രമവും നടത്തിയെങ്കിലും മുമ്പില്ലാത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ പുരോഗതി കൈവരിക്കണമെന്നും ഗവർണർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികാലത്ത് നയപ്രഖ്യാപനവും ‘വെട്ടിക്കുറച്ച്’ ഗവർണർ
സാമ്പത്തിക പ്രതിസന്ധികാലത്തെ നയപ്രഖ്യാപനത്തിെൻറ ദൈർഘ്യം വെട്ടിക്കുറച്ച് ഗവർണർ. സമീപകാലത്ത് ഗവർണർമാർ നടത്തിയ നയപ്രഖ്യാപനത്തിൽ കുറഞ്ഞ സമയമെടുത്തുള്ള പ്രസംഗമായിരുന്നു തിങ്കളാഴ്ച ജസ്റ്റിസ് പി. സദാശിവം സഭയിൽ നടത്തിയത്. കൃത്യം ഒന്നര മണിക്കൂർ കൊണ്ട് ഗവർണർ പ്രസംഗം പൂർത്തിയാക്കി. കഴിഞ്ഞ വർഷം രണ്ടര മണിക്കൂറെടുത്തിരുന്നു. കഴിഞ്ഞ വർഷം 129 പേജുള്ളതായിരുന്നു നയപ്രഖ്യാപനമെങ്കിൽ ഇത്തവണ 61 പേജിൽ ഒതുങ്ങി. ഇത്തവണ പ്രസംഗം നീളുന്നതിനിടെ രണ്ടു തവണ അവസാനിക്കാറായതിെൻറ സൂചന ഗവർണർ നൽകി. ഒരു തവണ അഞ്ച് മിനിറ്റ് കൂടി എന്ന് പ്രസംഗമധ്യേ പറഞ്ഞ ഗവർണർ അവസാനത്തിൽ എത്തിയപ്പോൾ അവസാന പാരഗ്രാഫ് കൂടി എന്നും പറഞ്ഞു. ഇത്തവണയും പ്രസംഗത്തിനിടെ ചില മലയാള വാക്കുകൾ ഗവർണറെ കുഴക്കി.
ഒാഖി: ഗവർണർക്ക് മുമ്പാകെ സർക്കാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം
നയപ്രഖ്യാപനത്തിനായി ഗവർണർ എത്തിയപ്പോൾ സർക്കാറിനെതിരെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഒാഖി ദുരന്തം നേരിടുന്നതിലുണ്ടായ വീഴ്ച ഉൾപ്പെടെയുള്ളവ ഉയർത്തിയാണ് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റത്. ബാനറും പ്ലക്കാർഡും ഉയർത്തിയും ബഹളം വെച്ചുമായിരുന്നു ഇത്. ഒാഖി ദുരന്തം നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിങ്ങളെ പിന്നീട് കേൾക്കാമെന്ന് പറഞ്ഞ് ഗവർണർ പ്രസംഗം തുടങ്ങി.
കാണാതായവരുടെ ഫോേട്ടാ സഹിതം ‘ഒാഖിയിൽ സർക്കാർ വീഴ്ചക്ക് മാപ്പില്ല, തിരികെ തരുമോ ഇവരെ’ എന്നെഴുതിയ ബാനർ ആണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. ഒാഖിക്കുശേഷം മുഖ്യമന്ത്രിയെ കണ്ടവരുണ്ടോ?, ഒാഖി ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ആകാശയാത്ര, കേരളം മോഷ്ടാക്കളുടെ പറുദീസ തുടങ്ങിയ പ്ലക്കാർഡുകളും പ്രതിപക്ഷ അംഗങ്ങൾ ഉയർത്തി. ഗവർണറുടെ മറുപടി കേട്ടതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സീറ്റിലിരുന്നു. പ്രസംഗം പൂർത്തിയാക്കി ഗവർണർ മടങ്ങുേമ്പാഴും ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിഷേധം തുടർന്നു. രമേശ് ചെന്നിത്തലക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഹസ്തദാനം നൽകിയാണ് ഗവർണർ മടങ്ങിയത്. ഇതിനിടയിൽ പ്രതിഷേധം ശ്രദ്ധയിൽപെെട്ടന്നരീതിയിൽ ഗവർണർ പ്രതിപക്ഷ അംഗങ്ങൾക്കുനേരെ കൈ ഉയർത്തുന്നതും കാണാമായിരുന്നു.
‘ഗവർണർ സാർ കാപ്പാത്തുേങ്കാ...’
അൻവർ സാദത്തിെൻറ വിളി ഗവർണർ കേട്ടു
നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞുമടങ്ങുന്നതിനിടെ ഗവർണറോട് തമിഴിൽ സർക്കാറിനെതിരെയുള്ള പ്രതിഷേധം പങ്കുവെച്ച് പ്രതിപക്ഷം. ‘ഗവർണർ സാർ കാപ്പാത്തുേങ്കാ’ എന്നായിരുന്നു പ്രതിപക്ഷ നിരയിൽനിന്ന് അൻവർ സാദത്ത് വിളിച്ചുപറഞ്ഞത്. കേരളം മോഷ്ടാക്കളുടെ പറുദീസ എന്ന പ്ലക്കാർഡുയർത്തിയായിരുന്നു അൻവറിെൻറ പ്രതിഷേധം. തമിഴ് കേട്ടതോടെ ഒരു നിമിഷം നിന്ന ഗവർണർ ‘നോട്ട് ചെയ്തിട്ടുണ്ട്, സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുന്നുണ്ട്’ എന്ന മറുപടിയും നൽകി. ഒാഖി ദുരന്തം നേരിടുന്നതിൽ സർക്കാറിനുണ്ടായ വീഴ്ച, ക്രമസമാധാന തകർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.