സഹകരണ അംഗങ്ങളെ പുറത്താക്കാൻ ഭരണസമിതിക്ക് അധികാരമുണ്ട് -ഹൈകോടതി

കൊച്ചി: സഹകരണ സംഘങ്ങളിലെ അംഗങ്ങളെ പുറത്താക്കാൻ അഡ്‌മിനിസ്ട്രേറ്റർക്കും തെരെഞ്ഞടുക്കപ്പെട്ട ഭരണസമിതിക്കും അധികാരമുണ്ടെന്ന് ഹൈകോടതി. തൃശൂർ ജില്ലയിലെ അടാട്ട് ഫാമേഴ്‌സ് സർവിസ് സഹകരണ ബാങ്കിലെ അംഗങ്ങളെ പുറത്താക്കിയ അഡ്‌മിനിസ്ട്രേറ്ററുടെ നടപടി ശരിെവച്ച് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

നേരത്തെ സംഘത്തിൽ അംഗത്വം നൽകിയ 4,464 പേരുടെ അംഗത്വം പിന്നീട് നിയമിതനായ അഡ്‌മിനിസ്ട്രേറ്റർ റദ്ദാക്കിയിരുന്നു. 2020ൽ പത്രത്തിൽ നോട്ടീസ് പ്രസിദ്ധീകരിച്ചായിരുന്നു പുറത്താക്കൽ നടപടി. ഇതിനെതിരെ രണ്ടംഗങ്ങൾ നൽകിയ ഹരജിയിൽ പുറത്താക്കിയ നടപടി ഹൈകോടതി സിംഗിൾബെഞ്ച് റദ്ദാക്കി.

അഡ്‌മിനിസ്ട്രേറ്റർക്ക് അംഗങ്ങളെ പുറത്താക്കാൻ അധികാരമില്ലെന്നും നോട്ടീസ് നൽകാതെ പുറത്താക്കിയത് നിയമപരമല്ലെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനെതിരെ സർവിസ് സഹകരണ ബാങ്ക് നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്

Tags:    
News Summary - Governing body has power to expel co-operative members -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.