സർക്കാർ അനുമതിയില്ലാതെ ചുമതല: സിസ തോമസിനെതിരെ നടപടിക്ക്​ നീക്കം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ ​സാ​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സീ​നി​യ​ർ ​ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ഡോ. ​സി​സ തോ​മ​സി​നെ​തി​രെ ന​ട​പ​ടി​ക്ക്​ സ​ർ​ക്കാ​ർ നീ​ക്കം. സ​ർ​ക്കാ​ർ അ​നു​മ​തി വാ​ങ്ങാ​തെ സി​സ വി.​സി​യു​ടെ​ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി​ക്ക്​ നീ​ക്കം. സി​സ​യു​ടെ ന​ട​പ​ടി സ​ർ​വി​സ്​ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സ​ർ​ക്കാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച്​ സി​സ​യോ​ട്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടും.

സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ 2021ലെ ​എം.​ടെ​ക്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യ ​വ്യ​ക്തി​യാ​ണ്​ സി​സ​യെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എം.​ടെ​ക്​ പ്ര​വേ​ശ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സീ​നി​യ​ർ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ സി​സ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന്​ ഇ​വ​രെ മാ​റ്റി​നി​ർ​ത്താ​നും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​ട​ത്​ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കെ.​ജി.​ഒ.​എ​യും ​മ​റ്റൊ​രാ​ളും ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്.

അ​തേ​സ​മ​യം, സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ശി​പാ​ർ​ശ ത​ള്ളി​യ രാ​ജ്​​ഭ​വ​ൻ, പ​ക​രം ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​ബൈ​ജു​ബാ​യി​യോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള ജോ​ലി​ഭാ​രം പ​റ​ഞ്ഞ്​ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ അ​വ​ർ വി​സ​മ്മ​തി​ച്ചു. സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം പ്രോ ​വി.​സി ഡോ.​എ​സ്. അ​യൂ​ബ്​ പ​ദ​വി​യി​ൽ​നി​ന്ന്​ പു​റ​ത്താ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ രാ​ജ്​​ഭ​വ​ൻ. ഇ​തി​നെ​തു​ട​ർ​ന്നാ​ണ്​ സി​സ തോ​മ​സി​ന്​ വി.​സി​യു​ടെ ചു​മ​ത​ല ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ്​ രാ​ജ്​​ഭ​വ​ൻ കേ​ന്ദ്ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Tags:    
News Summary - government against Sisa thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.