തിരുവനന്തപുരം: സ്കൂളുകളില്‍ ആറാം പ്രവൃത്തി ദിവസത്തില്‍ നടത്തുന്ന കുട്ടികളുടെ കണക്കെടുപ്പ് ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രീതിയിൽ ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കും. സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിൽകൂടി ഇൗ വർഷം കർശനമായി കുട്ടികളുടെ എണ്ണമെടുക്കൽ ഒാൺലൈനായി നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഐ.ടി അറ്റ് സ്കൂള്‍ വികസിപ്പിച്ച സമ്പൂർണ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ഒറ്റദിവസം കൊണ്ട് കുട്ടികളുടെ എണ്ണം എടുക്കുന്നത്. കഴിഞ്ഞവർഷങ്ങളിൽ ഇൗ രീതി അവലംബിച്ചെങ്കിലും കുട്ടികളുടെ അന്തിമകണക്ക് ഡയറക്ടറേറ്റിൽ ലഭിക്കാൻ കൂടുതൽ ദിവസങ്ങൾ എടുക്കുമായിരുന്നു. സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലാണ് ഒറ്റ ദിവസം കൊണ്ട് ഒാൺലൈൻ രീതിയിൽ കണക്കെടുപ്പ് നടത്തുന്നത്. അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ എയ്ഡഡ് സ്കൂളുകളിലെ രേഖകളിൽ ചേർത്ത് തസ്തിക നിലനിർത്തുന്നതായി ആരോപണമുണ്ടായിരുന്നു.
ഇൗ സാഹചര്യത്തിലാണ് അൺ എയ്ഡഡ് സ്കൂളുകളിൽ കൂടി കണക്കെടുപ്പ് കൃത്യമായി നടപ്പാക്കാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ യു.െഎ.ഡി സഹിതമാണ് വിവരങ്ങൾ ഒാൺലൈനായി നൽകേണ്ടത്. ഓരോ സ്കൂളും ആറാം പ്രവൃത്തിദിനത്തില്‍ ഒരു മണിക്ക് മുമ്പ് ഐ.ടി അറ്റ് സ്കൂള്‍ തയാറാക്കിയ ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് മുഖേന കുട്ടികളുടെ വിവരങ്ങള്‍ നല്‍കണം. എ.ഇ.ഒ/ ഡി.ഇ.ഒമാര്‍ പരിധിയില്‍ വരുന്ന സ്കൂളുകളില്‍നിന്ന് ഓണ്‍ലൈനായി നല്കിയ വിവരങ്ങള്‍ പരിശോധന നടത്തി അന്നുതന്നെ മൂന്നിന് മുമ്പ് ജില്ല ഓഫിസിലേക്ക് കൈമാറണം.
ജില്ല ഓഫിസുകള്‍ എ.ഇ.ഒ/ ഡി.ഇ.ഒ ഓഫിസുകളില്‍നിന്ന് നല്‍കിയിട്ടുള്ള പരിധിയില്‍വരുന്ന സ്കൂളുകളുടെ വിവരങ്ങള്‍ പരിശോധനക്കുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് അന്നുതന്നെ നാല് മണിക്ക് മുമ്പായി നല്‍കണം. ആറാം പ്രവൃത്തി ദിവസത്തില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ കണക്ക് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അന്ന് വൈകീട്ട് അഞ്ചിന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം.
സ്കൂൾ തുറക്കും മുമ്പുതന്നെ ഇതുസംബന്ധിച്ച് ഡി.പി.െഎ ഉത്തരവിറക്കിയതോടെ നടപടികൾ കൂടുതൽ സുതാര്യമാകുമെന്നാണ് കരുതുന്നത്. കുട്ടികളുടെ എണ്ണത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് തസ്തിക നിർണയം നടത്തേണ്ടത്. അധ്യാപക പാക്കേജ് സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ തസ്തിക നിർണയം നടത്തുന്നതിെൻറ സമയക്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു പാലിക്കാൻ കഴിയാറില്ല.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഷെഡ്യൂളിൽ നിർദേശിച്ചരീതിയിൽതന്നെ അധ്യാപക വിദ്യാർഥി അനുപാതം നിശ്ചയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർ സ്കൂളുകളിൽ എത്തി നടത്തിയിരുന്ന തലയെണ്ണൽ ആണ് ഇപ്പോൾ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് ഒാൺലൈനായി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.