സി.ബി.ഐ അന്വേഷണം നടത്താമെന്ന് സർക്കാർ മുമ്പ് സമ്മതിച്ചിരുന്നു -ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈകോടതിയെ സമീപിച്ച നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശ വിനിമയ ചട്ടലംഘനം ഉണ്ടായാൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് സർക്കാർ മുമ്പ് സമ്മതിച്ചിരുന്നെന്നും രേഖകളുമായി പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് 2017 ജൂൺ 13ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സി.ബി.ഐയുടെ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം. സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ സർക്കാർ തന്നെ ഇപ്പോൾ എതിർത്ത് കോടതിയെ സമീപിച്ചത് അപഹാസ്യമാണ്.

ലൈഫ് കരാർ ആകാശത്തു നിന്നും പൊട്ടി വീണതല്ല. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലെ ചർച്ചയുടെ ഫലം ആണ് കരാർ. പദ്ധതിയിലെ ഓരോ നടപടിയും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് -ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിനെ വരെ സ്ഥിരപ്പെടുത്താൻ നോക്കുന്നു. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം അല്ലാതെ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.