7395 ബസുകൾക്കെതിരെ നടപടിയെടുത്തെന്ന് സർക്കാർ

കൊച്ചി: വാഹനങ്ങളുടെ നിയമലംഘനങ്ങൾക്കെതിരായ എൻഫോഴ്സ്മെന്റ് യജ്ഞത്തിൽ 7395 ബസുകൾക്കെതിരെ നടപടിയെടുത്തെന്ന് സർക്കാർ ഹൈകോടതിയിൽ. 569 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.കൂടുതൽ കരുത്തുപകരാൻ അധിക എൻജിനുകൾ വാഹനങ്ങളുടെ ലഗേജ് കമ്പാർട്ട്മെന്റുകളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചതായി കണ്ടെത്തിയെന്നും സർക്കാറിനുവേണ്ടി സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചു.

എറണാകുളം -47, മലപ്പുറം -36, പത്തനംതിട്ട -32 കോട്ടയത്തും -32, പാലക്കാട് -21, കൊല്ലം -20, കോഴിക്കോട് -19, തൃശൂർ -ആറ്, വയനാട് -മൂന്ന്, ഇടുക്കി -ഒന്ന് എന്നിങ്ങനെയാണ് വാഹനങ്ങൾക്കെതിരെ നടപടിയുണ്ടായത്.എല്ലാ കെ.എസ്.ആർ.ടി.സി ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

ഉത്തരവ് കെ.എസ്.ആർ.ടി.സിക്കും കെ.യു.ആർ.ടി.സിക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാമെന്ന് സർക്കാറും കെ.എസ്.ആർ.ടി.സിയും അറിയിച്ചു.

Tags:    
News Summary - Government has taken action against 7395 buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.