തിരുവനന്തപുരം: പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാൻ കേരളസർക്കാർ നടത്തിയ പ്രചാരണപരിപാടികളുടെ നേട്ടംകൊയ്തത് വിദേശ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്(പി.ഡബ്ല്യു.സി).
വിദേശസംരംഭകരെ ആകർഷിക്കാൻ കഴിഞ്ഞവർഷം ഗൾഫിൽ നോർക്കയും വ്യവസായവകുപ്പും സംയുക്തമായി നടത്തിയ നിക്ഷേപകസംഗമമാണ് പി.ഡബ്ല്യു.സിക്ക് മുതലെടുപ്പിനുള്ള അവസരമായി മാറിയത്.
സംഗമത്തിെൻറ ഭാഗമായി നടത്തിയ അവതരണത്തിൽ നിക്ഷേപകർക്ക് ബന്ധപ്പെടാനെന്ന പേരിൽ നൽകിയ മൂന്ന് ഇ-മെയിൽ വിലാസങ്ങളിൽ ഒന്ന് പി.ഡബ്ല്യു.സി ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടറുടേതാണ്.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഒാവർസീസ് കേരളൈറ്റ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്സ് ലിമിറ്റഡ് വൈസ് ചെയർമാൻ എന്നിവരുടേതാണ് മറ്റു രണ്ടെണ്ണം.
വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് തുടങ്ങി ആയുർവേദം, പച്ചമരുന്ന് സംസ്കരണം, നൈപുണ്യവികസനം മുതൽ അക്വാകൾചറും സ്പോർട്സ് കോംപ്ലക്സുകളും വരെയുള്ള മേഖലകളിൽ നിക്ഷേപം ക്ഷണിച്ചാണ് സർക്കാർ പ്രവാസികളെ സമീപിച്ചത്.
വിവിധ മേഖലകളിലെ നിക്ഷേപകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയും തടസ്സങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ വഴി നിർദേശിക്കുകയുമാണ് പി.ഡബ്ല്യു.സിയുടെ പ്രധാന വരുമാനമാർഗം.
ഫലത്തിൽ കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസി സംരംഭകരുടെ കൺസൾട്ടൻറാകാനുള്ള അവസരമാണ് സർക്കാർസംവിധാനത്തിലൂടെ പി.ഡബ്ല്യു.സി നേടിയത്.
വമ്പൻ പദ്ധതികളായ കെ-ഫോൺ, കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി, ഇ-മൊബിലിറ്റി പദ്ധതി, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഐ.ടി വകുപ്പിെൻറ സ്പേസ് പാർക്ക് പ്രോജക്ട് എന്നിവയുമായെല്ലാം പി.ഡബ്ല്യു.സി ബന്ധപ്പെട്ടിട്ടുണ്ട്.
ലാഭവിഹിതം ഉറപ്പാക്കി പി.ഡബ്ല്യു.സിയെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ വകുപ്പുകൾ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.