തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിെട മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. ലിനിയടക്കം നിപ വൈറസ് ബാധിച്ച് മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. കോഴിക്കോട് ജില്ലയിലെ സാബിത്ത് മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചാൽ ആ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ അനുവദിക്കും.
ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കി അഞ്ചുലക്ഷം രൂപ വീതം, പലിശ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് രക്ഷാകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധം നിക്ഷേപിക്കും. രോഗബാധിതരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. 25ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് സർവകക്ഷിയോഗം വിളിക്കും.
അതേസമയം, സർക്കാറിനോട് നന്ദിയുണ്ടെന്ന് ലിനിയുെട ഭർത്താവ് സജീഷ്. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന് സർക്കാറിെൻറ സഹായം കൈത്താങ്ങാണെന്നും സജീഷ് പറഞ്ഞു.
മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.