കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഹൈകോടതി. ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് കോടതി നിർദേശിച്ചു. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഉത്തരവ്.
പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. പണിമുടക്ക് ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി അവധി നൽകാൻ നീക്കമുണ്ടെന്നും അതു തടയണം എന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു.
അതേസമയം 48 മണിക്കൂര്‍ രാജ്യത്ത് തുടരുകയാണ്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് . ആശുപത്രി ആവശ്യങ്ങൾക്ക് എത്തിയവർക്കായി പ്രത്യേക വാഹനങ്ങള്‍ പൊലീസ് സജ്ജമാക്കിയിരുന്നു. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തി. അർധരാത്രി തുടങ്ങിയ പണിമുടക്ക് അക്ഷരാർഥത്തിൽ കേരളത്തെ നിശ്ചലമാക്കി. മെഡിക്കൽ കോളേജിലും ആര്‍.സി.സിയിലും പോകാൻ എത്തിയവർക്ക് പൊലീസ് യാത്രാ സൗകര്യം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.