തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ കിഫ്ബിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യാൻ നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സി.എ.ജി റിപ്പോർട്ടിലെ വിമർശനം നിരാകരിക്കാൻ പ്രമേയം പാസാക്കുന്നത്. ഇന്ത്യൻ പാർലമെൻററി ചരിത്രത്തിൽ തന്നെ അപൂർവ നടപടിയാണിത്.
സി.എ.ജി റിപ്പോർട്ട് സാധാരണ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ആണ് പരിശോധിക്കുന്നതെങ്കിലും അതിന് കാത്തുനിൽക്കാതെയാണ് സർക്കാർനീക്കം. പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു. ഗുരുതര ഭരണഘടനാ പ്രശ്നമാണെന്ന് അവർ കുറ്റപ്പെടുത്തി.
ഗവർണർക്കുവേണ്ടി നിയമസഭയിൽ ധനമന്ത്രി സമർപ്പിച്ച റിപ്പോർട്ടാണോ, കിഫ്ബിയെ കുറിച്ച പരാമർശം നീക്കിയ റിപ്പോർട്ടാണോ ഇനി പി.എ.സി പരിശോധിക്കേണ്ടതെന്ന ഗൗരവതരമായ ചോദ്യം സമിതി അധ്യക്ഷൻ കൂടിയായ വി.ഡി. സതീശൻ ഉയർത്തി. കിഫ്ബി ഭാഗം ഒഴിവാക്കിയ റിപ്പോർട്ടാകും പി.എ.സി പരിഗണിക്കുകയെന്ന് സ്പീക്കർ പറഞ്ഞു. ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെടുന്ന ഇക്കാര്യത്തിൽ വിശദ റൂളിങ് പ്രതിപക്ഷം ആവശ്യപ്പെട്ടു. അത് നൽകുമെന്ന് സ്പീക്കറും അറിയിച്ചു. ബി.ജെ.പിയിലെ ഒ. രാജഗോപാലും പ്രമേയത്തെ എതിർത്തു.
അടിയന്തര പ്രമേയമായും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടായും രണ്ടുതവണ പ്രത്യേകം ചർച്ച ചെയ്ത വിവാദത്തിലാണ് നിയമസഭയുടെ അവസാന ദിനത്തിൽ മുഖ്യമന്ത്രി ചട്ടം 118 പ്രകാരം പ്രമേയം കൊണ്ടുവന്നത്. കിഫ്ബിയുടെ കടമെടുപ്പുകളും മസാല ബോണ്ടും ഭരണഘടനവിരുദ്ധമാണെന്ന് പ്രതിപാദിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള പേജുകളും എക്സിക്യൂട്ടിവ് സമ്മറിയില്‍ ഇതുസംബന്ധിച്ച രേഖപ്പെടുത്തലുകളും നീക്കണമെന്നാണ് പ്രമേയം. കടുത്ത വാദപ്രതിവാദങ്ങളാണ് രണ്ടു മണിക്കൂറിലേറെ നീണ്ട പ്രമേയ ചർച്ചയിൽ ഉയർന്നത്.
തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയമായിരുന്നു ഏറെയും കടന്നുവന്നത്.
പരാമർശങ്ങൾ വസ്തുതപരമായ പിശകും സംസ്ഥാനത്തിെൻറ വിശാല വികസന താൽപര്യങ്ങളെ ഹനിക്കുന്നതുമാണ്. അനാവശ്യവും ദുരൂഹവുമായ ധിറുതിയിലാണ് എഴുതിച്ചേർത്തത്. സർക്കാറിനെ അറിയിക്കാതെയും അഭിപ്രായം കേൾക്കാതെയും ഒാഡിറ്റ് െറഗുലേഷൻ ലംഘിച്ചുമാണിത്. കിഫ്ബിയുടേത് ഒാഫ് ബജറ്റ് വായ്പയെന്ന പരാമർശം ധനകാര്യ മാതൃക മനസ്സിലാക്കാതെയും സാധാരണ അക്കൗണ്ടിങ് തത്ത്വങ്ങൾക്ക് വിരുദ്ധവുമാണ്.
പ്രമേയം ജനാധിപത്യത്തിന് ഭൂഷണമെല്ലന്നും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. സി.എ.ജി റിപ്പോർട്ട് നിരാകരിക്കാൻ സഭക്ക് അവകാശമില്ല. പി.എ.സിക്കാണ് അതിന് അധികാരം. ഭരണഘടനക്കും റൂൾസ് ഒാഫ് പ്രൊസീജ്യറിനും കീഴ്വഴക്കങ്ങൾക്കുമെതിരാണിതെന്നും അേദ്ദഹം പറഞ്ഞു. ഈ ബുദ്ധി പിണറായി വിജയന് നേരത്തേ തോന്നിയിരുന്നെങ്കില്‍ ലാവലിന്‍ കേസ് തന്നെ ഉണ്ടാകില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടിെൻറ അടിത്തറ തന്നെ ഇളകിെയന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ കീഴ്വഴക്കം അംഗീകരിച്ചാൽ എക്സിക്യൂട്ടിവും ലജിസ്ലേച്ചറും തമ്മിെല െചക്ക് ആൻഡ് ബാലൻസ് അട്ടിമറിക്കപ്പെടും. അതിന് കൂട്ടുനിന്നെന്ന അപഖ്യാതി ഒഴിവാക്കാനാണ് പ്രമേയം. വാദങ്ങള്‍ കേട്ട് വിധി പറയാന്‍ സി.എ.ജി കോടതിയല്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സി.എ.ജി നിഗമനങ്ങള്‍ തള്ളിയാല്‍ വലിയ പാപെമന്ന് പറയുന്നതില്‍ അർഥമില്ല. കിഫ്ബി ധനകാര്യസ്ഥാപനമാണ് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.