പീ​ഡനക്കേസി​ൽ മു​കേ​ഷിന് സർക്കാറിന്‍റെ സംരക്ഷണം; മു​ൻ​കൂ​ർ ജാ​മ്യത്തിനെതിരെ അ​പ്പീ​ൽ ന​ൽ​കി​ല്ല

കൊ​ച്ചി: നടിയെ പീ​ഡിപ്പിച്ചെന്ന കേസി​ൽ എം. ​മു​കേ​ഷ് എം.​എ​ൽ.​എ​ക്ക്​ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ പ്രിൻസിപ്പൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സംസ്ഥാന സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​ല്ല. മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന് നൽകിയ കത്ത് അപ്പീലിന് നിയമസാധ്യതയില്ലെന്ന മറുപടിയോടെ മടക്കി നൽകും.

മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, മുകേഷിനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സർക്കാർ നിലപാട് മാറ്റുകയായിരുന്നു.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​ അ​ട​ക്കം പ​രി​ശോ​ധി​ച്ച ശേഷമാണ് സെ​ഷ​ൻ​സ് കോ​ട​തി മുകേഷിന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ലൈം​ഗി​ക​ബ​ന്ധ​മെ​ന്ന സൂ​ച​ന മൊ​ഴി​യി​ലി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അന്വേഷണവുമായി സഹകരിക്കണം, സംസ്ഥാനത്തിന് പുറത്ത് പോകരുത് തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടു വെച്ചിരുന്നു.

നേരത്തെ, ആരോപണവിധേയനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനമാണ് സി.പി.എം എടുത്തത്. എന്നാൽ, ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ സർക്കാർ ഒഴിവാക്കി.

Tags:    
News Summary - Government protection for Mukesh in torture case; No appeal against anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.