സര്‍ക്കാറി​െൻറ സമൂഹമാധ്യമ ഇടപെടല്‍ സ്വകാര്യ ഏജന്‍സിക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണം സ്വ​കാ​ര്യ ഏ​ജ​ന്‍സി​യെ ഏ​ൽ​പി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ല്‍ക​ണ്ടാ​ണ് സ്വ​കാ​ര്യ ഏ​ജ​ന്‍സി​യു​ടെ സ​ഹാ​യം തേ​ടാ​നു​ള്ള തീ​രു​മാ​നം. ഇ​തി​നു​ള്ള സ്വ​കാ​ര്യ ഏ​ജ​ന്‍സി​യെ ക​ണ്ടെ​ത്താ​ന്‍ അ​ഞ്ചം​ഗ​സ​മി​തി​യെ നി​യോ​ഗി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. പി.​ആ​ർ.​ഡി സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നും ധ​ന​കാ​ര്യം (എ​ക്​​സ്​​പെ​ൻ​ഡി​ച്ച​ർ), ​െഎ.​ടി സെ​ക്ര​ട്ട​റി​മാ​രും കി​ഫ്​​ബി സി.​ഇ.​ഒ അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​തി​നി​ധി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും പി.​ആ​ർ.​ഡി ഡ​യ​റ​ക്​​ട​ർ ക​ൺ​വീ​ന​റു​മാ​യാ​ണ്​ സ​മി​തി.

സ​ർ​ക്കാ​റി​െൻറ വി​ക​സ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​പ്പ​റ്റി ആ​ലോ​ചി​ക്കാ​ൻ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ഏ​ജ​ൻ​സി​െ​യ ക​ണ്ടെ​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​ന്​ മാ​ത്ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ സി-​ഡി​റ്റ് മു​ഖേ​ന 12 പേ​രെ നി​യ​മി​ച്ചി​രി​ക്കെ​യാ​ണ്​ പു​തി​യ നീ​ക്കം.

സ​ർ​ക്കാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ഏ​ജ​ന്‍സി​യെ സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണം ഏ​ൽ​പി​ക്കു​​ന്ന​തോ​ടെ കൂ​ടു​ത​ൽ പ​ണ​ച്ചെ​ല​വു​ണ്ടാ​കും. മാ​​ത്ര​മ​ല്ല, കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ​ക​രം പ​ബ്ലി​ക്​ റി​ലേ​ഷ​ൻ പ​രി​പാ​ടി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​െൻറ ആ​രോ​പ​ണം.

Tags:    
News Summary - Government social media intervention to a private agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.