കെവി​​​​െൻറ കുടുംബത്തിന്​ ധനസഹായം; നീനുവി​െൻറ പഠനച്ചെലവ്​ സർക്കാർ ഏറ്റെടുക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യി​ച്ച്​ വി​വാ​ഹം ക​ഴി​ച്ച​തി​​​െൻറ പേ​രി​ൽ വ​ധു​വി​​​െൻറ ബ​ന്ധു​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും തു​ട​ർ​ന്ന്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കു​ക​യും​ചെ​യ്​​ത കോ​ട്ട​യം ന​ട്ടാ​ശ്ശേ​രി എ​സ്.​എ​ച്ച് മൗ​ണ്ട് പ്ലാ​ത്ത​റ വീ​ട്ടി​ല്‍ കെ​വി​ന്‍ പി. ​ജോ​സ​ഫി‍​​െൻറ കു​ടും​ബ​ത്തി​ന് സ്ഥ​ലം​വാ​ങ്ങാ​ൻ ആ​റ് ല​ക്ഷ​വും വീ​ട് ​വെ​ക്കാ​ൻ നാ​ല് ല​ക്ഷ​വും ഉ​ള്‍പ്പെ​ടെ പ​ത്ത് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍നി​ന്ന് അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കെ​വി‍​​െൻറ ഭാ​ര്യ നീ​നു ചാ​ക്കോ​ക്ക്​ തു​ട​ര്‍ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​വും അ​നു​വ​ദി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ട്ട​യം ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. 

എ​റ​ണാ​കു​ളം മ​ര​ട് കാ​ട്ടി​ത്ത​ല സ്കൂ​ള്‍ വാ​ന്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും.  വി​ദ്യാ​ല​ക്ഷ്മി (ആ​യ​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ന​ലി‍​​െൻറ മ​ക​ള്‍), ആ​ദി​ത്യ​ന്‍ എ​സ്. നാ​യ​ര്‍ (മ​ര​ട് ശ്രീ​ജി​ത്തി‍​​െൻറ മ​ക​ന്‍) എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന് അ​നു​വ​ദി​ക്കും. 
കൊ​ച്ചാ​ടി​ത്ത​റ ല​ത ഉ​ണ്ണി​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. തു​ക ല​ത ഉ​ണ്ണി​യു​ടെ കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ നി​ക്ഷേ​പി​ക്കും. 

സർക്കാർ തീരുമാനത്തിൽ സന്തോഷം –കെവി​​​െൻറ പിതാവ്​
കോ​ട്ട​യം: കു​ടും​ബ​ത്തി​ന് വീ​ടു​വെ​ക്കാ​ൻ 10 ല​ക്ഷം രൂ​പ ന​ല്‍കാ​നും നീ​നു​വി​​​െൻറ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​നു​മു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ​െകാ​ല്ല​പ്പെ​ട്ട കെ​വി​​​െൻറ പി​താ​വ്​ ജോ​സ​ഫ്​ ജേ​ക്ക​ബ്. നീ​നു​വി​​​െൻറ പ​ഠ​ന​ച്ചെ​ല​വ്​ ഏ​റ്റെ​ടു​ത്ത​ത്​ വ​ലി​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  
ഞ​ങ്ങ​െ​ള പ​രി​ഗ​ണി​ച്ച​തി​ന്​ ന​ന്ദി​യു​ണ്ട്. വീ​ടി​ല്ലാ​ത്ത ഞ​ങ്ങ​ൾ​ക്ക്​ ഇ​ത്​ ഏ​റെ അ​നു​ഗ്ര​ഹ​മാ​ണ്. അ​വ​ൾ​ക്ക്​ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ഇ​തി​നു​ള്ള സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്​ ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ സ​ഹാ​യി​ക്കും. അ​ന്വേ​ഷ​ണം തൃ​പ്​​തി​ക​ര​മാ​ണ്. പ​രാ​തി​യൊ​ന്നു​മി​ല്ല. ന​ന്നാ​യി പോ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Tags:    
News Summary - Government Sponsored the Education of Neenu - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.