തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിെൻറ പേരിൽ പരസ്യപോരിനിറങ്ങിയ ഗവർണർക്ക് രേഖാമൂലം സർക്കാർ വിശദീകരണം നൽകും. ഗവർണ റെ മുൻകൂട്ടി അറിയിക്കാതെ സ്യൂട്ട് നൽകിയതിൽ അപാകതയില്ലെന്നുകാട്ടി വിശദമായ മറു പടി നൽകാനാണ് തീരുമാനം. അഡ്വക്കറ്റ് ജനറലിെൻറ ഉപദേശ പ്രകാരം തയാറാക്കിയ മറുപട ി ചീഫ് സെക്രട്ടറി തന്നെ ഗവർണറുടെ ഒാഫിസിനെ ഏൽപിക്കും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിെട്ടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാക്കാൽ നൽകിയ വിശദീകരണം അദ്ദേഹം പരസ്യമായി തള്ളിയ സാഹചര്യത്തിലാണിത്. പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണ് കഴിഞ്ഞ ദിവസം ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചത്.
ചീഫ് സെക്രട്ടറി നേരിൽ കണ്ട് അറിയിച്ചത് സർക്കാറിെൻറ നിലപാടാണ്. അത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് സംസ്ഥാന സർക്കാറിെൻറ മറുപടി തന്നെ നൽകുക എന്നതാണ് തീരുമാനം. ഗവർണറെ മനഃപൂർവമല്ല അവഗണിച്ചതെന്നും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാകും മറുപടി. അതേസമയം തന്നെ ഗവർണർ ഭരണഘടനക്ക് മുകളിലെല്ലന്ന് കാര്യ നിർവഹണ ചട്ടം പറയുന്നെന്നും ശ്രദ്ധയിൽപെടുത്തും. ഭരണഘടനയുടെ 131ാം അനുച്ഛേദപ്രകാരം നിയമപരമായി സംസ്ഥാന സർക്കാറിന് കോടതിയെ സമീപിക്കാൻ അധികാരം നൽകുന്നെന്നും പറയുന്നു.
എന്നാൽ, ഭരണഘടനയുടെ 166ാം അനുച്ഛേദ പ്രകാരമുള്ള കാര്യ നിർവഹണ ചട്ടം അനുസരിച്ച് ഗവർണറെ അറിയിച്ചേ സർക്കാർ കോടതിയിൽ പോകാവൂവെന്നാണ് ഗവർണറുടെ വാദം. എന്നാൽ, 166ാം അനുച്ഛേദം നിർബന്ധമായി പാലിക്കേണ്ട ഒന്നല്ലെന്ന് വിവിധ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സർക്കാർ പറയുന്നു.
ഗവർണർ മുൻധാരണ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലാണ് സർക്കാറിന്. എന്ത് വിശദീകരണം കൊടുത്താലും സ്വീകാര്യമല്ലെന്ന സൂചനയാണ് ഗവർണർ നൽകുന്നതെന്നിരിക്കെ, രേഖാമൂലം മറുപടി നൽകി നടപടിക്രമങ്ങളിൽ വീഴ്ച വരുത്താതെ തങ്ങളുടെ ഭാഗം കൃത്യമായി നിർവഹിക്കുക എന്ന നിലപാടാണ് സർക്കാറിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.