തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിെവക്കുന്നതിന് നേരേത്ത എടുത്ത തീരുമാനം പൂർണമായി പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധി പറഞ്ഞാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കുമെന്ന വ്യവസ്ഥയില്‍ ഇൗ നവംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ പി.എഫില്‍ നിന്ന് പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തികവര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും. ഒാണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം മാറ്റിവെച്ചെങ്കില്‍ തിരികെ നല്‍കും.
• ഒരു ഉദ്യോഗസ്ഥന് മൂന്നുമാസത്തിനുമുകളില് അവധിയെടുത്താല്‍ പ്രമോഷന് നല്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധികചുമതല നല്കി കൃത്യനിര്‍വഹണം നടത്തും.
• പൊതുഭരണ സെക്രേട്ടറിയറ്റിലെ അധിക ജീവനക്കാരെ പുനർവിന്യസിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അംഗീകരിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ ഫീല്‍ഡ് പഠനത്തിനുശേഷം തയാറാക്കിയ റിപ്പോര്‍ട്ടാണിത്. വിവിധ വകുപ്പുകള്‍ തമ്മിലും സെക്ഷനുകള്‍ തമ്മിലും ജോലിഭാരത്തിെൻറ കാര്യത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നതായി റിപ്പോർട്ട് കണ്ടെത്തി.
ചില വകുപ്പുകളില്‍ അമിത ജോലിഭാരവും മറ്റു ചിലതില്‍ താരതമ്യേന കുറഞ്ഞ ജോലിഭാരവും നിലനിന്നിരുന്നു. കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്, ഓഫിസ് അറ്റന്‍ഡൻറ് തുടങ്ങിയ തസ്തികകളില്‍ അധികമായി കണ്ടെത്തുന്ന തസ്തികകള്‍ ജീവനക്കാരുടെ സമ്മതപത്രത്തിെൻറ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഒഴികെ ജില്ലകളില്‍ നിയമിക്കും. വര്‍ക്കിങ് അറേഞ്ച്മെൻറ് വ്യവസ്ഥയില്‍ ആയിരിക്കും ഇത്.
• പൊതുഭരണ സെക്രട്ടേറിയറ്റില്‍ നടത്തിയതിനുസമാനമായ പഠനം നിയമവകുപ്പിലും ധനകാര്യവകുപ്പിലും നടത്തും. ലഭിക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും പുനർവിന്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.