തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വാർത്തകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേൾക്കുന്നതായും കേരളം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഗവർണർ വായിച്ചു. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് തടയാനുള്ള നീക്കം നടക്കുന്നതായി ഗവർണർ ചൂണ്ടിക്കാട്ടി. ഒ.ബി.സി സ്കോളർഷിപ്പ് നിർത്തിയ കേന്ദ്ര നടപടിക്കെതിരെയും വിമർശനം ഉയർന്നു.
ഭരണഘടന മൂല്യങ്ങളും ബഹുസ്വരതയും സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരങ്ങളും സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.