യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജി ത്തിെൻറ വീട്ടിൽനിന്ന് സർവകലാശാല ഉത്തരക്കടലാസും സീലും കണ്ടെത്തിയ സംഭവത്തിൽ ചാൻസലറായ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലറോട് അടിയന്തര റിപ്പോർട്ട് തേടി.
യൂനിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സ്വീകരിച്ച നടപടികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഗവർണറെ നേരിൽ കണ്ട് വിശദീകരിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് സർവകലാശാല വൈസ്ചാൻസലർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണർ അടിയന്തര റിപ്പോർട്ട് തേടിയത്.
യൂനിവേഴ്സിറ്റി കോളജിലുണ്ടായ സംഭവങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഗവർണറെ അറിയിച്ചതായി മന്ത്രി ജലീൽ പറഞ്ഞു. കുറ്റവാളികൾ ആരായാലും പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടപടിക്കായി കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി. കുറച്ച് അധ്യാപകരെ സ്ഥലം മാറ്റേണ്ടതുണ്ട്. അത്തരം കാര്യങ്ങളിൽ ഡയറക്ടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.