കോട്ടയം/തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ എം.ജി സർവകലാശാലയോട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി. പ്രതിപക്ഷനേതാവ് രമേശ് ചെ ന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. എം.ജി സർവകലാശാല യിൽ ഫയൽ അദാലത്തിെൻറ മറവിൽ മന്ത്രി ജലീലിെൻറ ഒാഫിസ് ഇടപെട്ട് മാർക്ക് ദാനം നടത ്തിയെന്നാണ് പ്രതിപക്ഷനേതാവിെൻറ പരാതി.
അതിനിടെ മാർക്ക് ദാന വിവാദത്തിൽ മന്ത ്രി കെ.ടി. ജലീലിെൻറയും വൈസ് ചാൻസലർ പ്രഫ. സാബു തോമസിെൻറയും വാദങ്ങൾ പൊളിഞ്ഞു. മാര്‍ക്ക് ദാനം തീരുമാനിക്കാൻ നടത്തിയ അദാലത്തിെൻറ ഉദ്ഘാടനച്ചടങ്ങില്‍ മാത്രമാണ് പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീൻ പങ്കെടുത്തതെന്ന മന്ത്രിയുടെ വാദങ്ങളാണ് ശരിയല്ലെന്ന് തെളിഞ്ഞത്. വി.സിയും സിൻഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുടെ വാദങ്ങൾ ആവർത്തിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന് അദാലത്തില്‍ പൂര്‍ണസമയം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുറത്തുവന്നു.
ഉദ്ഘാടന പരിപാടിക്ക് ശേഷവും പ്രൈവറ്റ് സെക്രട്ടറി വേദിയിൽ ഇരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിലും സാന്നിധ്യമുണ്ട്. തുടർന്ന് പഴയ സഹപ്രവർത്തകരുമായി സംസാരിക്കുന്നതും കാണാം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
മന്ത്രിയുടെ നിർദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്ത് മാർക്ക് കൂട്ടിനൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന പ്രതിപക്ഷ നേതാവിെൻറ ആരോപണം ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ. രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതിയുമായി എത്തുന്നതും പരാതി പരിഹരിക്കപ്പെട്ടവര്ക്ക് സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. കായംകുളം സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് മാര്‍ക്ക് കൂട്ടിനല്‍കിയത്. വിദ്യാർഥിനി പ്രൈവറ്റ് സെക്രട്ടറിയുടെ അയൽവാസിയാണ്.
ദൃശ്യങ്ങളോട് പ്രതികരിക്കാൻ സർവകലാശാല ഉന്നതർ തയാറായിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞയുടൻ ൈപ്രവറ്റ് സെക്രട്ടറി പുറത്തുപോയെന്നാണു വി.സി വാർത്തസമ്മേളനത്തിലടക്കം വ്യക്തമാക്കിയത്. എന്നാൽ, സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങളാണ് മന്ത്രിയുടെയും വി.സിയുടെയും സിൻഡിക്കേറ്റിെൻറയും വാദങ്ങൾ പൊളിച്ചത്. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും രക്ഷിക്കാനുള്ള നീക്കങ്ങൾ സർവകലാശാല കേന്ദ്രീകരിച്ച് സജീവമാണ്. വി.സിക്കെതിരെയും സർവകലാശാലയിൽ പ്രതിഷേധം കനക്കുകയാണ്. മാർക്ക് ദാനം ചട്ടപ്രകാരമായിരുന്നില്ലെന്ന് കഴിഞ്ഞദിവസം സിൻഡിക്കേറ്റ് അംഗം പി.കെ. ഹരികുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.