കോഴിക്കോട്: സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഗുരുതരമെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടുമെന്നും ഗവർണർ മുഹമ്മദ് ഖാൻ. സ്വർണം കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങി എന്ന് എപ്പോഴാണ് മുഖ്യമന്ത്രി അറിഞ്ഞതെന്ന് വ്യക്തമാക്കണം. എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല. തന്നിൽനിന്ന് മറച്ചുവെച്ച ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ്, കടത്തിയ പണത്തെക്കുറിച്ചും സ്വർണത്തെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞത്.
‘ദ ഹിന്ദു’ പത്രത്തിന്റെ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ല. ഇതിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കുറച്ചുകൂടി കാക്കും. അതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.