തിരുവനന്തപുരം: അക്ഷയകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി മാനദണ്ഡങ്ങളി ൽ ഇളവ് വരുത്തി സർക്കാർ ഉത്തരവ്. രണ്ട് അക്ഷയ കേന്ദ്രങ്ങൾ തമ്മിലെ ദൂരം രണ്ട് കിലോമീറ് റർ എന്നത് ഒന്നര കിലോമീറ്ററായി ചുരുക്കിയാണ് കൂടുതൽ സെൻററുകൾക്ക് വഴിയൊരുക്കു ന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച് ആവശ്യങ്ങൾ പുതിയ തീരുമാനം സൗകര്യപ്രദമാണെങ്കിലും അക്ഷയ സംരംഭകരുടെ നിലനിൽപിന് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.
ഇൗ സാഹചര്യത്തിൽ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകർ െഎ.ടി സെക്രട്ടറിക്ക് കത്ത് നൽകി. നിലവിലെ സെൻററുകൾ തന്നെ പ്രതിസന്ധി നേരിടുേമ്പാൾ കൂടുതൽ സെൻററുകൾ വരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് സംരംഭകരുടെ വാദം. ആധാർ രജിസ്ട്രേഷൻ, മസ്റ്ററിങ് തുടങ്ങിയ സമയബന്ധിതമായ ജോലികൾ മാത്രമാണ് അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കുന്നത്. െപാതുവായ െഎ.ടി സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമായ സാഹചര്യത്തിൽ അതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്ന പ്രവണത ഗണ്യമായി കുറയുകയാണെന്നും അവർ പറയുന്നു.
പഞ്ചായത്ത് പരിധിയിൽ നിലവിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ അനുമതി നൽകുന്നത്. മുനിസിപ്പാലിറ്റിയിൽ ആറും കോർപറേഷനിൽ ജനസംഖ്യാനുപാതത്തിലും അനുവദിക്കും. പുതിയ ഉത്തരവിൽ ഇൗ പരിധികളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.