കൊച്ചി: ഇടക്കിടെ നയം മാറ്റുന്ന സര്‍ക്കാര്‍ നടപടികൾമൂലം സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല അനിശ്ചിതത്വം നേരിടുകയാണെന്ന് ഹൈകോടതി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിലെ ന്യൂനതകൾ പ്രവേശന നടപടികളെ അനിശ്ചിതത്വത്തിലാക്കുകയും വിദ്യാഭ്യാസ മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇവിടത്തെ വിദ്യാഭ്യാസത്തിന് വേണ്ടത്ര ഗുണനിലവാരമില്ലെന്നതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക്കിന് അനുമതി നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
സ്വാശ്രയ മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിെൻറ 2016 ആഗസ്റ്റ് 28ലെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനൊപ്പമാണ് കെ.എം.സി.ടി പോളിക്ക് അനുമതി നൽകാൻ നിർദേശമുണ്ടായത്. ആവശ്യകത നോക്കിയാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തതെന്നും നയപരമായ ഇൗ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നുമായിരുന്നു സർക്കാറിെൻറ വാദം. ഇൗ വാദം തള്ളിയ കോടതി, ദാരിദ്ര്യത്തില്‍നിന്നും പട്ടിണിയില്‍നിന്നും സ്വാതന്ത്ര്യം നേടാനും ജീവിതമാര്‍ഗം നേടാനുമുള്ളതാണ് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള മൗലികാവകാശത്തെ നിസ്സാരമായൊരു നയതീരുമാനംകൊണ്ട് സര്‍ക്കാറിന് റദ്ദാക്കാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു. നൂറുശതമാനം സാക്ഷരത നേടിയ രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും. പേക്ഷ, എഴുതാനും വായിക്കാനുമാണ് പഠിപ്പിക്കുന്നത്. ഒരു ജോലിക്ക് അതു പോരാതെവരും. കേരളത്തില്‍ ജോലിസാധ്യതയില്ലാത്തതിനാല് ഇതര സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, വിദേശത്തേക്കും പോവുകയാണ്. ഇതിന് തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട ഡിഗ്രികളോ സര്‍ട്ടിഫിക്കറ്റുകളോ അനിവാര്യമാണ്. വിദ്യാഭ്യാസമുണ്ടെന്നതിെൻറ പേരില്‍ കേരളീയരെ ജോലിക്കുവേണ്ടി തേടിനടന്ന കാലം നേരത്തേയുണ്ടായിരുന്നു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവകാശം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമാണ്. കേന്ദ്ര നിയമവും സുപ്രീംകോടതി വിധിയുമുള്ളപ്പോള് സംസ്ഥാന സര്‍ക്കാര്‍ അതിബുദ്ധി കാേട്ടണ്ടതില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തദ്ദേശവാസികള്ക്കുള്ളതാണെന്ന കാഴ്ചപ്പാട് സങ്കുചിതമാണെന്നും മാറേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.