മലപ്പുറം: സംസ്ഥാനത്തെ അഞ്ഞൂറിലധികം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിലാണെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ നല്‍കിയ മറുപടിയിലാണ് സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കാജനകമായ വിവരങ്ങളുള്ളത്. കണക്കുകള്‍ ലഭ്യമായ കോട്ടയം, കാസര്‍കോട്, വയനാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായി 269 സ്കൂളുകളാണ് ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ ഇതുസംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ളെന്ന മറുപടിയാണ് നല്‍കിയത്.
ഇതേ അപേക്ഷയില്‍ വിവിധ ഉപജില്ലാ ഓഫിസുകളില്‍നിന്നും സ്കൂളുകളില്‍നിന്ന് നേരിട്ടും ലഭിച്ച മറുപടികള്‍ പ്രകാരം സംസ്ഥാനത്ത് അഞ്ഞൂറിലധികം സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസില്ല. തൃശൂര്‍ ജില്ലയില്‍ 50 സര്‍ക്കാര്‍ സ്കൂളുകളും 73 എയ്ഡഡ് സ്കൂളുകളും സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വയനാട് 54 സര്‍ക്കാര്‍ സ്കൂളുകളും 43 എയ്ഡഡ് സ്കൂളുകളും കോട്ടയത്ത് അഞ്ച് സര്‍ക്കാര്‍ സ്കൂളുകളും ഒമ്പത് എയ്ഡഡ് സ്കൂളുകളും ആലപ്പുഴയില്‍ 11 സര്‍ക്കാര്‍ സ്കൂളുകളും 12 എയ്ഡഡ് സ്കൂളുകളും എറണാകുളത്ത് രണ്ട് എയ്ഡഡ് സ്കൂളുകുളും കണ്ണൂരില്‍ രണ്ട് സര്‍ക്കാര്‍ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകുളും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഇടുക്കി ജില്ലയില്‍ എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ്നസ് ഉണ്ട് എന്ന മറുപടി ലഭിച്ചു. അതേസമയം, സംസ്ഥാനത്തെ സ്കൂളുകളുടെ സുരക്ഷ സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്കില്ളെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതേ അപേക്ഷയില്‍ നല്‍കിയ മറുപടി പറയുന്നത്. ഈ വര്‍ഷം ജൂണ്‍ 12ന് മലപ്പുറം മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ പശ്ചാത്തലത്തില്‍ ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വിവരം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരില്‍നിന്ന് ഡി.പി.ഐ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിവരശേഖരണം കൃത്യമായി നടന്നിട്ടില്ളെന്നതിന്‍െറ തെളിവാണ് ഈ വിവരാവകാശ മറുപടികള്‍. ഡി.പി.ഐക്ക് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് ഓഫിസില്‍ വിവരം ഇല്ലാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകള്‍ക്ക് കൈമാറിയത്.
എന്നാല്‍, ജില്ലാ തലത്തിലും വിവരം ശേഖരിച്ചിട്ടില്ളെന്ന മറുപടിയാണ് കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഡി.ഡി.ഇ ഓഫിസുകള്‍ നല്‍കിയത്. അപേക്ഷ വിദ്യാഭ്യാസ ജില്ലാ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും അവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് കൈമാറിയപ്പോഴും സ്ഥിതി ഇതുതന്നെ. ഈ ജില്ലകളിലെ ഉപജില്ലാ ഓഫിസര്‍മാര്‍ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാന്‍ നിര്‍ദേശിച്ച് അപേക്ഷ ഓരോ സ്കൂളുകള്‍ക്കും കൈമാറിയിരിക്കുകയാണിപ്പോള്‍. അപകടം നടന്ന മലപ്പുറം ജില്ലയിലെ സ്കൂളുകളുടെ വിവരം പോലും ബന്ധപ്പെട്ടവര്‍ ശേഖരിച്ചിട്ടില്ളെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.