കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് അപ്പീൽ സമർപ്പിക്കും.
കേസിൽ പി. ജയരാജനും കക്ഷിചേരും. ഇതുസംബന്ധിച്ച് അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചു. കേസിലെ ഒരാളൊഴികെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിധി പാർട്ടിക്കകത്ത് വലിയ ചർച്ചയായി. ഹൈകോടതിയിൽനിന്ന് നീതി ലഭിച്ചില്ലെന്നും സർക്കാർ അപ്പീൽ നൽകണമെന്നും വിധി വന്നയുടൻ പി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
കോടതിക്കെതിരെ പി. ജയരാജൻ വീണ്ടും രംഗത്തുവന്നു. കേസിന്റെ കാര്യത്തിൽ കോടതി അനാവശ്യ ധിറുതികാണിച്ചുവെന്ന് പി. ജയരാജൻ പോസ്റ്റിൽ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.