കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ‘നവോത്ഥാന്‍’ പദ്ധതി

തിരുവനന്തപുരം: കൃഷിയിൽ താൽപര്യമുള്ളവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുന്ന ‘നവോത്ഥാൻ’ പദ്ധതിയുമായി കൃഷി വകുപ്പ്. കൃഷിക്ക് അനുയോജ്യമായ ഭൂമി വിട്ടുനൽകാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും അത് കണ്ടെത്തിനല്‍കും. 50,000 ഹെക്ടർ തരിശ് സ്ഥലത്ത് നിന്നും 3500 കോടി വിലമതിപ്പുള്ള പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

ആദ്യഘട്ടത്തിൽ സർക്കാറിന്റെ വിവിധ സ്ഥാപനങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ഭൂമിയായിരിക്കും കർഷക ഗ്രൂപ്പുകൾക്ക് നൽകുക. കാബ്കോയാണ് പദ്ധതി നിർവഹണ ഏജൻസി. വിപണി കണ്ടെത്തൽ, കയറ്റുമതി, മൂല്യ വർധനവ് തുടങ്ങിയ മേഖലകളിൽ കാബ്‌കോയും കൃഷിവകുപ്പും സാങ്കേതിക ഉപദേശം കർഷകർക്ക്​ നൽകും.

കൃഷിവകുപ്പിന് പുതിയ സമുച്ചയം

കാർഷിക സംരംഭങ്ങളും കൂട്ടായ്മകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ പുതിയ കെട്ടിടം തിരുവനന്തപുരത്ത്‌. ആനയറ വേൾഡ്‌ മാർക്കറ്റ്‌ കോമ്പൗണ്ടിൽ കാബ്കോയുടെ നേതൃത്വത്തില്‍ എക്സ്പോസെന്റർ ആൻഡ്​ അഗ്രിപാർക്കാണ്‌ നിര്‍മിക്കുക. നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ആഗസ്‌റ്റ്‌ 17ന്‌ രാവിലെ 11.30ന്‌ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും.

Tags:    
News Summary - Govt to implement Navoddhan scheme for farmers, aiming to expand agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.