വിഴിഞ്ഞം ഭരണ നേട്ടമാക്കാൻ സർക്കാർ; ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിപുല ഒരുക്കം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​ഷേ​ധ​ത്തി​ര​ക​ളു​ടെ ഇ​ര​മ്പ​ലു​യ​ർ​ന്ന തീ​രം ഇ​നി ക​ണ്ടെ​യ്​​ന​ർ ക​യ​റ്റി​റ​ക്കി​ന്‍റെ തി​ര​ക്കി​ലേ​ക്ക്. പ്ര​തി​ബ​ന്ധ​ങ്ങ​ളു​ടെ​യും സ​മ​ര​ങ്ങ​ളു​ടെ​യേും വേ​ലി​യേ​റ്റം ക​ട​ന്നാ​ണ്​ വി​ഴി​ഞ്ഞം തു​റ​മു​ഖം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​ജ്ജ​മാ​യ​ത്. രാ​ജ്യ​ത്തെ ആ​ദ്യ സെ​മി ഓ​ട്ടോ​മേ​റ്റ​ഡ്​ തു​റ​മു​ഖ​ത്തി​ന്‍റെ ട്ര​യ​ൽ ഓ​പ​റേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​മ്പോ​ൾ അ​ത്​ പ്ര​ധാ​ന ഭ​ര​ണ​നേ​ട്ട​മാ​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ. രാ​വി​ലെ 10ന്​ ​ക​ണ്ടെ​യ്​​ന​ർ ക​പ്പ​ൽ ‘സാ​​ൻ ഫെ​ർ​ണാ​ണ്ടോ’​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഴി​ഞ്ഞം വി​ക​സ​ന നേ​ട്ട​മാ​യി പ​ര​മാ​വ​ധി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. ത​ട​സ്സ​ങ്ങ​ൾ പ​ല​തും പി​ന്നി​ട്ടാ​ണ്​ ​ വി​ഴി​ഞ്ഞ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം​ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​വു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​ലേ​റെ നീ​ളു​ന്ന ട്ര​യ​ൽ റ​ണ്ണും ശേ​ഷി​ക്കു​ന്ന മ​റ്റു​ നി​ർ​മാ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി മൂ​ന്നു മാ​സ​ത്തി​ന​കം തു​റ​മു​ഖം ക​മീ​ഷ​ൻ ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ​ഒ​ക്​​ടോ​ബ​റി​ന്​ മു​മ്പ്​ തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി ക​മീ​ഷ​ൻ ചെ​യ്യാ​നാ​വു​മെ​ന്ന ഉ​റ​പ്പ്​ അ​ദാ​നി പോ​ർ​ട്​​സ്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യി​ട്ടു​ണ്ട്.

തീ​ര​ശോ​ഷ​ണ​വും തു​റ​മു​ഖം മൂ​ല​മു​ള്ള തൊ​ഴി​ൽ ന​ഷ്ട​വു​മ​ട​ക്കം തീ​ര​വാ​സി​ക​ൾ ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​ക​ൾ​ക്കും ആ​വ​ലാ​തി​ക​ൾ​ക്കും ഇ​നി​യും പൂ​ർ​ണ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, തീ​ര​ത്ത്​ ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ പ​ട​ർ​ത്തി​യ സ​മ​രാ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​റ്റം വ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ള​ട​ക്കം തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ എ​ത്ര​മാ​ത്രം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല. .

ക്രെ​യി​നു​ക​ളും മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം ക​ണ്ടെ​യ്​​ന​ർ നീ​ക്ക​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ന​കം തു​റ​മു​ഖ​ത്ത്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​​ഴ്ച ഇ​ന്ത്യ​ൻ തീ​ര​​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച ‘സാ​ൻ ഫെ​ർ​ണാ​ണ്ടോ’ ക​പ്പ​ൽ വ്യാ​ഴാ​ഴ്​​ച ​ രാ​വി​ലെ വി​ഴി​ഞ്ഞം തീ​ര​ത്ത്​​ ബ​ർ​ത്തി​ങ്​ ന​ട​ത്തും. ചൈ​ന​യി​ലെ സി​യാ​മെ​ൻ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ 2000 ക​ണ്ടെ​യ്​​ന​റു​ക​ളു​മാ​യി ക​പ്പ​ൽ പു​റ​പ്പെ​ട്ട​ത്. ക​പ്പ​ലി​ന്​ ക​ട​ലി​ൽ വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.  

Tags:    
News Summary - Govt to make Vizhinjam administrative achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.