ഇതുവരെ ഓണക്കിറ്റ് വാങ്ങിയത് 68 ലക്ഷം കുടുംബങ്ങളെന്ന് ജി.ആര്‍ അനില്‍

തിരുവനന്തപുരം : ഇതുവരെ 68 ലക്ഷം കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങിയെന്ന് മന്ത്രി ജി.ആര്‍. അനില്‍. എല്ലാവരെയും ഒരുപോലെ കാണുന്ന ഭരണ മാതൃകയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓണം. ഈ അവസരത്തില്‍ ഒരാളെ പോലും പട്ടിണിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഭരണ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയ ഓണക്കിറ്റ് നിലവിലെ കണക്കുപ്രകാരം കേരളത്തിലെ 73 ശതമാനം കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഓണം വാരാഘോഷത്തിനോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് മുന്നേ എല്ലാ കുടുംബവും കിറ്റ് കൈപ്പറ്റണമെന്നും വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി കൃഷി വകുപ്പും സഹകരണ സംഘങ്ങളും ഒരുക്കിയിരിക്കുന്ന ഓണചന്തകളും മറ്റു മേളകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഈ മാസം 12 വരെ ഭക്ഷ്യ മേള നടക്കും.

Tags:    
News Summary - GR Anil said that 68 lakh families have bought Onkit so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.