കോട്ടയം: മാർക്ക് ദാന വിവാദത്തിനു പിന്നാലെ എം.ജി സർവകലാശാലയിൽ ഗ്രേസ്മാർക്ക് നൽകുന്നതിലും കള്ളക്കളി. വിവിധ കോഴ്സുകൾക്ക് പെർഫോമൻസ് ഇയർ ഒഴിവാക്കിയതുവഴി നിരവധി വിദ്യാർഥികൾ സർവകലാശാല അധികൃതരുടെ ഒത്താശയോടെ അനധികൃതമായി ഗ്രേസ് മാർക്ക് നേടിയതായാണ് വിവരം.
എം.ജിയിലെ യൂനിയൻ നേതാവിെൻറ കത്തിെൻറ അടിസ്ഥാനത്തിൽ ബിരുദാനന്തര കോഴ്സിനും ഗ്രേസ് മാർക്ക് നൽകാൻ ഒരുങ്ങുകയാണ് സർവകലാശാല. എൻ.എസ്.എസ്, സ്പോർട്സ്, എൻ.സി.സി, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവക്കാണ് സാധാരണ ഗ്രേസ് മാർക്ക് നൽകുന്നത്. ഏതൊക്കെ ഇനത്തിൽ പങ്കെടുത്തുവെന്നതിന് അനുസരിച്ച് അതത് വർഷം ഗ്രേസ് മാർക്ക് നൽകുകയാണ് പതിവ്. ഈവർഷം ഏതെങ്കിലും മേഖലയിൽ മികച്ച വിജയം നേടിയെങ്കിൽ ഈ വർഷം മാത്രമായിരിക്കണം ഗ്രേസ് മാർക്ക്. തുടർന്നുള്ള വർഷങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്ത് വിജയം നേടിയെങ്കിേല ഗ്രേസ് മാർക്ക് ലഭിക്കൂ. ഇതാണ് പെർഫോമൻസ് ഇയർ ഗ്രേസ്മാർക്ക്.
കുട്ടികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരമായാണ് അതേ വർഷം തന്നെ ഗ്രേസ് മാർക്ക് നൽകുന്നത്. എന്നാൽ, ഈ സംവിധാനം എടുത്തുമാറ്റിയ സർവകലാശാല വിദ്യാർഥികൾ അടുത്ത സെമസ്റ്ററുകളിൽപോലും തോൽക്കുന്ന വിഷയത്തിന് ആ വർഷം പഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്ക് നൽകാമെന്ന തീരുമാനം നടപ്പാക്കി. പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും തോറ്റവിദ്യാർഥികളെ ഇതിലൂടെ ജയിപ്പിക്കാം. വിദ്യാർഥികൾ പഠിക്കുന്ന കോഴ്സിൽ മുമ്പ് എപ്പോഴെങ്കിലും പഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മതിയാകുമെന്ന വ്യവസ്ഥ ഇതിനായി ഉൾപ്പെടുത്തി.
മുമ്പ് 2015ൽ അഡ്മിഷൻ നേടിയവർക്ക് മാത്രമായിരുന്നു ഇത് ബാധകം. എന്നാൽ, ഒരു സിൻഡിക്കേറ്റ് അംഗത്തിെൻറ ശിപാർശയിൽ 2016 മുതൽ 2019 വർഷങ്ങളിലെ വിദ്യാർഥികൾക്കും ഇൗ ആനുകൂല്യം ഉണ്ടെന്ന് കഴിഞ്ഞ ജൂണിൽ ഉത്തരവിറക്കി. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് താൽപര്യമുള്ള ചിലരെ സഹായിക്കാനെന്നാണ് ഇതെന്ന് ആേക്ഷപമുണ്ട്.
വിവിധ സർവകലാശാലകളിൽ മാർക്ക് ദാനത്തെ കുറിച്ച് ചാൻസലർ കൂടിയായ ഗവർണറുടേതടക്കം അന്വേഷണം നടക്കുേമ്പാഴാണ് എം.ജിയിൽ പുതിയ തട്ടിപ്പ്. മാർക്ക് ദാന വിവാദം അടക്കം സർവകലാശാലകൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ ചർച്ച ചെയ്യാൻ വി.സിമാരുടെ യോഗം ഗവർണർ തിങ്കളാഴ്ച െകാച്ചിയിൽ വിളിച്ചിട്ടുണ്ട്. എം.ജിയിലെ മാർക്ക് ദാന വിവാദത്തെക്കുറിച്ച് വി.സി വിശദീകരണം നൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.