ഹരിപ്പാട്: മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വർണമാല മോഷ്ടിച്ച ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവൻ മാലയും കാൽ പവൻ തൂക്കം വരുന്ന ലോക്കറ്റുമാണ് മോഷണം പോയത്.
ഞായറാഴ്ച രാത്രി വീട്ടിലെ ഹാളിൽ കിടന്നതായിരുന്നു പൊന്നമ്മ. മാല കാണാതായതോടെ പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷണത്തിൽ, വീട്ടിൽ തന്നെ താമസിക്കുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തിൽ സുധീഷ് (26) കവർന്നതാണെന്ന് മനസ്സിലായി. ഉറങ്ങിക്കിടന്ന മുത്തശ്ശിയുടെ കഴുത്തിൽനിന്നും മാല എടുത്ത ശേഷം സമാന രീതിയിലുള്ള മുക്കുമാല കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സുധീഷിനെ പള്ളിപ്പാട് ഭാഗത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എ.എസ്.എച്ച് ഒ.വി. എസ് ശ്യാംകുമാർ, എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.