ജി.എസ്.ടി നഷ്​ടപരിഹാരം: കേരളത്തിന് 6000 കോടിയിലേറെ ലഭിക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട ജി.​എ​സ്.​ടി ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ൽ പ​കു​തി​യോ​ളം തു​ക കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​യ്പ​യെ​ടു​ത്ത് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന് ഇൗ​യി​ന​ത്തി​ൽ 6000 കോ​ടി​യി​ലേ​റെ രൂ​പ ല​ഭി​ക്കും. ആ​ര്​ വാ​യ്പ​യെ​ടു​ക്കു​മെ​ന്ന ത​ർ​ക്ക​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞി​രു​ന്നു.

സം​സ്ഥാ​ന​ങ്ങ​ൾ വാ​യ്പ​യെ​ടു​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പൊ​തു​വേ വ​ന്ന​ത്. ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ കേ​ര​ളം അ​ട​ക്കം ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ൾ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

2.35 ല​ക്ഷം േകാ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട​ത്. ഇ​തി​ൽ 1.1 ല​ക്ഷം േകാ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​യ്പ​യെ​ടു​ത്ത് ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. ഇ​തു​വ​ഴി 6000 കോ​ടി​യി​ലേ​റെ രൂ​പ കേ​ര​ള​ത്തി​ന് ല​ഭി​ക്കും.

വ്യാ​ഴാ​ഴ്​​ച വൈ​ക​ീേ​ട്ടാ​ടെ​യാ​ണ്​ കേ​ന്ദ്ര തീ​രു​മാ​നം വ​ന്ന​ത്. വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ച്ചാ​ലേ കേ​ര​ള​ത്തി​ന് എ​ത്ര തു​ക ല​ഭി​ക്കു​മെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​നാ​കൂ. സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ഇ​ത് നേ​രി​യ ആ​ശ്വാ​സ​മാ​കും.

Tags:    
News Summary - GST compensation: kerala to get 6000 crore to meet shortfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.