കോഴിക്കോട്: ചരക്കുസേവന നികുതിയുമായി (ജി.എസ്.ടി) ബന്ധപ്പെട്ട അവ്യക്തതകളിൽ കുടുങ്ങി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടേതുൾപ്പെടെ വിവിധ വകുപ്പുകളുടെ നിർമാണ പ്രവൃത്തികൾ സ്തംഭനത്തിലേക്ക്. 18 ശതമാനം ജി.എസ്.ടി നിലവിൽവന്നതോടെ കരാറുകാർ സംഘടിതമായി ടെൻഡർ നടപടികളിൽനിന്ന് വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവ കൂടാതെ വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, ടൂറിസം ഉൾെപ്പടെയുള്ളവയുടെ റോഡ്, പാലം, കെട്ടിട നിർമാണം തുടങ്ങിയ ടെൻഡർ നടപടികൾ അനിശ്ചിതമായി നീളുകയാണ്. സാമ്പത്തിക വർഷാവസാനത്തിനു മുേമ്പ പ്രവൃത്തി പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾ ദ്രുതഗതിയിൽ നടപടികൾ മുന്നോട്ടുനീക്കുന്നതിനിടെയാണ് ജി.എസ്.ടി ചൂണ്ടിക്കാട്ടി കരാറുകാർ പുറംതിരിഞ്ഞു നിൽക്കുന്നത്.
ജി.എസ്.ടി നിലവിൽ വരുന്നതിനു മുമ്പ് പ്രവൃത്തി തുകയുടെ നാലു ശതമാനമാണ് വാറ്റായി കരാറുകാരിൽനിന്ന് ഇൗടാക്കിയത്. ഇത് ബിൽ തുകയിൽനിന്ന് കുറവുവരുത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ, ജി.എസ്.ടി വ്യവസഥ പ്രകാരം 18 ശതമാനം നികുതി പ്രവൃത്തി പൂർത്തിയാക്കേണ്ട സമയപരിധിക്കുള്ളിൽ അടക്കണം. നിർമാണ സാമഗ്രികൾക്കും തൊഴിലാളികളുടെ കൂലിക്കും പുറമെ വൻതുക നികുതിയും ആദ്യമേ കൈയിൽനിന്ന് ചെലവഴിക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കരാറുകാർ പറയുന്നത്. 10 ലക്ഷം രൂപയുടെ പ്രവൃത്തി ഏറ്റെടുക്കുന്ന ഒരാൾ 1.80 ലക്ഷമാണ് നികുതിയായി ആദ്യമേ അടക്കേണ്ടതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എം.എൽ.എമാർ, എം.പിമാർ എന്നിവർ തദ്ദേശ സ്ഥാപനങ്ങൾ മുേഖനെ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെയും കരാറുകാരുടെ നിസ്സഹകരണം ബാധിച്ചിട്ടുണ്ട്. 18 ശതമാനം നികുതി മുൻകൂട്ടി അടക്കണമെന്നതിനു പുറമെ കരാറുകാർ മാസത്തിൽ മൂന്നുതവണ റിേട്ടൺ സമർപ്പിക്കണമെന്നതും പ്രായോഗികമല്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്നൻ പറഞ്ഞു. നിലവിൽ നടന്നുെകാണ്ടിരിക്കുന്ന പ്രവൃത്തികൾക്ക് ജി.എസ്.ടി പ്രാബല്യത്തിൽ വന്ന ജൂൺ 30 വരെ പൂർത്തിയായതിെൻറ ചെലവ് കണക്കാക്കി വാറ്റ് അടിസ്ഥാനത്തിലും അതിനുശേഷമുള്ളതിന് ജി.എസ്.ടി പ്രകാരവും നികുതി നൽകാനാണ് ഇതിനകം ധനകാര്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
മുൻകൂറായി നികുതി അടക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെ ആവശ്യങ്ങളുമായി കരാറുകാർ ധനവകുപ്പിനെ സമീപിച്ചെങ്കിലും ജി.എസ്.ടിയിലെ വ്യവസ്ഥകളിൽ സംസ്ഥാന സർക്കാറിന് പെെട്ടന്ന് മാറ്റംവരുത്താനാവാത്തതിനാൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.