കൊച്ചി: ജി.എസ്.ടി സംസ്ഥാനത്ത് ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് െഎസക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജി.എസ്.ടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.
ഉപഭോഗം നടക്കുന്ന സംസ്ഥാനത്താണ് ജി.എസ്.ടിയിൽ നികുതി എത്തുക. എറ്റവും വലിയ ഉപഭോഗ സംസ്ഥാനമാണ് കേരളം. അതിനാൽ ഇത് കേരളത്തിന് ഗുണകരമാവും. എന്നാൽ സുക്ഷിച്ചില്ലെങ്കിൽ വില വർധനവ് ഉണ്ടാകുമെന്ന കുഴപ്പവും ജി.എസ്.ടിക്കുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അതിർത്തി ഇല്ലാതായതോടെ വിപണി വലുതായി മാറിയെന്നും തോമസ് െഎസക് പറഞ്ഞു.
പാർലമെൻറിലെ സെൻറർ ഹാളിൽ ഇന്നലെ അർധരാത്രിയാണ് ജി.എസ്.ടിയുടെ ഉദ്ഘാടനം നടന്നത്. രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായിട്ടായിരുന്നു ജി.എസ്.ടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.