ചങ്ങരംകുളം: ജി.എസ്.ടിയുടെ ഭാഗമായി കമ്പനികള്‍ അക്കൗണ്ടുകള്‍ സീറോ ആക്കിയതോടെ ദിവസേന ആവശ്യമുള്ള പ്രധാന മരുന്നുകൾക്കും മൊബൈല്‍ റീചാര്‍ജിനും ക്ഷാമം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജൂലൈ അഞ്ചിനുശേഷം സ്റ്റോക്കെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷയെങ്കിലും കാലതാമസം വന്നാല്‍ രോഗികളടക്കമുള്ളവർ വലയും.
നിര്‍ബന്ധ മരുന്നുകള്‍ പോലും പല സ്ഥലങ്ങളിലും കിട്ടാതായിത്തുടങ്ങിയിരിക്കുകയാണ്. ഹൃദ്രോഗികൾ സ്ഥിരമായി കഴിക്കേണ്ട എ.എസ്.എ, എക്കോസ്പിരിൻ, പ്രമേഹ രോഗികള്‍ക്കാവശ്യമായ ഹ്യുമന്‍ മസ്റ്റാര്‍ഡ് പോലുള്ള ഇന്‍സുലിൻ, ഡയോണിൽ, ഡയാപ്രേഡ്, പ്രഷറിനും കൊളസ്ട്രോളിനും സ്ഥിരമായി കഴിക്കുന്നവ തുടങ്ങിയവയെല്ലാം പലയിടത്തും സ്റ്റോക്ക് തീര്‍ന്നുതുടങ്ങി.
മൊബൈല്‍ റീചാര്ജിെൻറയും അവസ്ഥ ഇതുതന്നെയാണ്. ഐഡിയ, വോഡഫോൺ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍, റിലയന്‍സ്, ജിയോ, ഡോകോമൊ തുടങ്ങിയ പ്രധാന കമ്പനികള്‍ക്കെല്ലാം ജി.എസ്.ടി പ്രകാരമുള്ള ബില്ലിങ് മാത്രമെ നടക്കൂവെന്നതാണ് സ്റ്റോെക്കടുക്കാതിരിക്കാൻ സാധിക്കാത്തതിന് കാരണം. രണ്ട് ദിവസം കഴിയുന്നതോടെ പുതിയ സംവിധാനത്തില്‍ സ്റ്റോക്കെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.