തിരുവനന്തപുരം: ചരക്ക് സേവനനികുതിയിൽ സംസ്ഥാനം ഉന്നയിച്ച വിഷയങ്ങളിൽ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ചേർന്ന ജി.എസ്.ടി aകൗൺസിലിൽ തീരുമാനമായില്ല. ചർച്ചക്കുശേഷം അടുത്ത 23ന് ചേരുന്ന യോഗത്തിൽ ഇക്കാര്യം പരിഗണനക്കുവരും. ചില ഉൽപന്നങ്ങളുടെ നികുതികൾ പൂർണമായി പിൻവലിക്കുകയോ കുറക്കുകയോ ചെയ്യണമെന്നാണ് സംസ്ഥാന ആവശ്യം. റബർ ബാൻഡിെൻറ നികുതി കുറച്ചതും ഖാദി കരകൗശലമേഖലയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയതും മാത്രമാണ് കേരളത്തിന് ആശ്വാസം.
പരുത്തിപ്പിണ്ണാക്ക്, ഖാദി സ്റ്റോറുകൾ വഴി വിൽക്കുന്ന ഉൽപന്നങ്ങൾ, കളിമൺപ്രതിമ, ചർക്ക, ചൂൽ എന്നിവയാണ് പുതുതായി നികുതിമുക്തമാക്കിയത്. വാൽനട്ട്, ഉണക്കിയപുളി, വറുത്ത പയർ, അഗർബത്തി, പരുത്തിത്തുണി, സാരിഫോൾ, കോട്ടൺമെത്ത, പവിഴപ്പുറ്റ് ഉൽപന്നങ്ങൾ, പുൽപായ, പേപ്പർനിർമിത വസ്തുക്കൾ, പൂജാസാമഗ്രികൾ, ജപമാല തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു. നിലവിൽ 12 മുതൽ 18 വരെ ശതമാനം നികുതിയുണ്ടായിരുന്ന ഉൽപന്നങ്ങളാണിത്. ഇഡലി-ദോശമാവ്, റബർബാൻഡ്, തുണിത്തൊപ്പികൾ, തടി-കല്ല്-ലോഹ പ്രതികൾ, സ്പ്രിംഗ്ലർ, അടുക്കളയിലെ തടിയുൽപന്നങ്ങൾ, കല്ലുപതിച്ച ആഭരണങ്ങൾ, കപ്പ്, ആഷ്ട്രേ, പേപ്പർ വെയ്റ്റ്, മൺപാത്രം, ജാർ, ചൈനാക്ലേ നിർമിത ഉൽപന്നങ്ങൾ, ചെനാക്ലേ നിർമിതമല്ലാത്തവ, ലോഹപ്രതിമ, ആഭരണം, മണില, ചേങ്ങില, ഫോേട്ടാ ഫ്രെയിം, ആനക്കൊമ്പ് കൊണ്ടുള്ള വസ്തുക്കൾ എന്നിവയുടെ നികുതി 12 ശതമാനമായി കുറച്ചു. കസ്റ്റാർഡ് പൗഡർ, മെഡിക്കൽ ഗ്ലൗസ്, മഴക്കോട്ട്, അരിമില്ലുകൾക്കായുള്ള റബർറോൾ, കമ്പ്യൂട്ടർ മോണിറ്റർ, ഗ്യാസ് ലൈറ്റർ എന്നിവയുടെ നികുതി 18 ശതമാനമായും കുറച്ചു.
അതേസമയം, ഹോട്ടൽ ഭക്ഷണത്തിെൻറ നികുതി കുറയ്ക്കാൻ നികുതിഘടനയിൽ മാറ്റം വരുത്തണമെന്ന സംസ്ഥാന ആവശ്യത്തിൽ തീരുമാനമായില്ല. പ്രവാസികൾ നാട്ടിലെ ബന്ധുക്കൾക്ക് അയക്കുന്ന സമ്മാനങ്ങൾക്ക് ഉണ്ടാകുന്ന അധികബാധ്യത ഒഴിവാക്കുക, ഉണക്ക മീനിന് മേൽ ചുമത്തിയ ജി.എസ്.ടി ഒഴിവാക്കുക, ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങളായ വീൽചെയർ, ബ്രെയ്ലി ടൈപ്പ് റൈറ്റർ, ബ്രെയ്ലി പേപ്പർ എന്നിവയുടെ നികുതി പിൻവലിക്കുക അടക്കം 30 ഒാളം ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചിരുന്നത്. എ.സി റെസ്റ്റാൻറുകൾ പത്തും നോൺ എ.സി െറസ്റ്റാറൻറുകൾ അഞ്ചും ശതമാനം വില കുറയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടും നടപ്പായില്ല. ജി.എസ്.ടിക്കുശേഷം വിലകുറയുമെന്ന് സർക്കാർ പ്രഖ്യാപിച്ച 101 ഇനങ്ങളിൽ പകുതിയിലേറെ സാധനങ്ങൾക്കും വില കുറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.