തിരുവനന്തപുരം: റെഡ്സോൺ ജില്ലകളിലെയും വിവിധ ജില്ലകളിലെ ഹോട് സ്പോട്ടുകളിലെയും സർക്കാർ ഒാഫിസുകൾ അതത് ജില്ലകളിലെ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ പൊതുഭരണ വകുപ ്പ് നിർദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ് പെട്ട എല്ലാ ഒാഫിസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. കോവിഡ് സാഹചര്യത്തിൽ ഒാഫിസ് പ്രവർത്തനത്തിനായി മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി.
റെഡ്സോൺ, ഹോട്സ്പോട്ട് ഒഴികെ പ്രദേശങ്ങളിൽ ഗ്രൂപ് എ, ബി ജീവനക്കാരിൽ പരമാധി 50 ശതമാനം ഉദ്യോഗസ്ഥർ ഒാഫിസുകളിൽ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാർക്ക് വർക് ഫ്രം ഹോം സ്വീകരിക്കാം. അ
ടിയന്തര ജോലികളോ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ മാത്രം ഗ്രൂപ് ഡി ജീവനക്കാെര ഒാഫിസ് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ മതിയാകും. ഒാഫിസ് തലവന്മാർ ജീവനക്കാരുടെ ഡ്യൂട്ടി ചാർട്ട് തയാറാക്കണം. റെഡ്സോൺ ജില്ലകൾ, ഹോട്സ്പോട്ട് പ്രദേശങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നതാണെങ്കിലും സെക്രേട്ടറിയറ്റ്, കലക്ടേററ്റുകൾ, വകുപ്പ് മേധാവികളുടെ ഒാഫിസുകൾ എന്നിവ മാനദണ്ഡപ്രകാരം പ്രവർത്തിക്കണം.
െപാതുഗതാഗത സൗകര്യം ലഭിക്കാത്തതിനാൽ അതത് ജില്ലകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ഡ്യൂട്ടി ചാർട്ട് തയാറാക്കാൻ ഒാഫിസർമാർ ശ്രദ്ധിക്കണം. അതത് ജില്ലകളിലെ ജീവനക്കാരെ ലഭ്യമായില്ലെങ്കിൽ മാത്രം തൊട്ടടുത്ത ജില്ലയിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഒാഫിസ് തിരിച്ചറിയൽ കാർഡും ഡ്യൂട്ടി ചാർട്ടിെൻറ ഉത്തരവും ഹാജരാക്കിയാൽ ഇവർക്ക് അന്തർ ജില്ല യാത്രാനുമതി നൽകാൻ പൊലീസ് ശ്രദ്ധിക്കണം. ഭിന്നശേഷിക്കാർ, ഗുരുതര രോഗ ബാധിതർ, ഗർഭിണികൾ, അഞ്ച് വയസ്സിൽ താഴെ പ്രായമായ കുട്ടികളുടെ രക്ഷിതാക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണം.
ഇ-ഫയൽ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും െഎ.ടി വകുപ്പ്, ബന്ധപ്പെട്ട അധികാരികൾ വഴി വി.പി.എൻ കണക്റ്റിവിറ്റി നേടണം. ഇ-ഒാഫിസ് വഴിയുള്ള ഫയൽ നീക്കം വകുപ്പ് തലവന്മാർ പരിേശാധിച്ച് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിെര നടപടി എടുക്കണം. ക്രമീകരണങ്ങൾ അവശ്യസേവനം വകുപ്പുകൾക്ക് ബാധകമല്ല. ഇത്തരം ഒാഫിസുകളില ജീവനക്കാർ എല്ലാ ദിവസവും ഒാഫിസിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.