ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേയിലെ ഭണ്ഡാരം വരവായി 6,57,97,042 രൂപ ലഭിച്ചു. ഇതിനുപുറമെ നാല് കിലോ ആറ് ഗ്രാം 500 മില്ലിഗ്രാം സ്വർണവും 19 കിലോ 940 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 30 നോട്ടും അഞ്ഞൂറിന്റെ 150 നോട്ടും ഭണ്ഡാരത്തിലുണ്ടായിരുന്നു.
കേരള ബാങ്ക് ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കഴിഞ്ഞ മാസം ലഭിച്ച 5.74 കോടി രൂപയായിരുന്നു നിലവിലെ റെക്കോഡ്. വഴിപാടുകളുടെ കാര്യത്തിലും വൻ വർധനവാണ് ഈ മാസം ഉണ്ടായിരുന്നത്.
അവധിക്കാലവും വൈശാഖ മാസവും കോവിഡ് നിയന്ത്രണങ്ങളിൽ വന്ന അയവും കാരണം ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.