ഹാദിയ: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം    

തിരുവനന്തപുരം: ഹാദിയയുടെ വീട്ടുതടങ്കലില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഹാദിയയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ വൈദ്യസംഘത്തെ വിടുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം.

എഴുത്തുകാരി ജെ ദേവിക, വര്‍ഷ ബഷീര്‍, റെനി ഐലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയത്. വൈദ്യസംഘത്തെ അയക്കുന്നതില്‍ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയതായി സംഘം പറഞ്ഞു. അജയകുമാര്‍, മജീദ് നദ്‍വി, എലിസബത്ത്, ജോസ്, മുഫീദ, സുമീറ എന്നിവര്‍ നിവേദനം നല്‍കിയ സംഘത്തിലുണ്ടായിരുന്നു. 

Full View
Tags:    
News Summary - Hadiya Case J Devika and Group Sent Letter to CM-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.